വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ബി​ജെ​പി നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു
Thursday, June 17, 2021 10:31 PM IST
എ​ട​ത്വ: കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശം ബി​ജെ​പി നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ച​ത്. സം​ഘം എ​ട​ത്വ പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി​യു​മാ​യി നേ​രി​ൽ ക​ണ്ട് സം​സാ​രി​ച്ചു. വെ​ള്ള​പ്പെ​ക്ക​ത്തി​ൽ കു​ട്ട​നാ​ട്ടു​കാ​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം പ​ള്ളി വി​കാ​രി സം​ഘ​ത്തി​നു കൈ​മാ​റി. കു​ട്ട​നാ​ടി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് കൈ​മാ​റു​മെ​ന്ന് നേ​താ​ക്ക​ൾ ഉ​റ​പ്പ് ന​ൽ​കി.
ബി​ജെ​പി ജി​ല്ല പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​പ​കു​മാ​ർ, ഭ​ക്ഷി​ണ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ൻ, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​അ​ശ്വ​നി​ദേ​വ് , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, പ​ള്ളി കൈ​ക്കാ​ര​ൻ കെ.​എം. മാ​ത്യു ത​ക​ഴി​യി​ൽ, ബി​ൽ​ബി മാ​ത്യു ക​ണ്ട​ത്തി​ൽ, കു​ട്ട​നാ​ട് നേ​ച്ച​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജ​യ​ൻ പു​ന്ന​പ്ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.