ന​വീ​ക​രി​ച്ച കു​ള​ങ്ങ​ൾ നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Monday, July 5, 2021 10:44 PM IST
ആ​ല​പ്പു​ഴ: ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പി​എം​കെ​എ​സ്‌​വൈ നീ​ർ​ത്ത​ട പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ച്ച വ​ട​ക്കേ ക​ളി​ക്ക​ൽ കു​ളം, താ​മ​ര​ക്കു​ളം, ഗു​രു​ന​ന്ദ​ൻ​കു​ള​ങ്ങ​രകു​ളം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ര​ജ​നി നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ എ​ട്ട് കു​ള​ങ്ങ​ളാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ൽ ര​ണ്ട് കു​ള​ങ്ങ​ളാ​ണ് ന​വീ​ക​രി​ച്ച് നാ​ടി​ന് സ​മ​ർ​പ്പി​ച്ച​ത്. ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സി​നു ഖാ​ൻ, താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു, ബ്ലോ​ക്ക്‌ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ദി​ൽ​ഷാ​ദ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.