അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ്: കോ​വി​ഡ് രോ​ഗി​യെ കൊ​ണ്ടു​വ​ന്ന ആം​ബു​ല​ന്‍​സ് റോ​ഡി​ല്‍ കു​ടു​ങ്ങി
Friday, July 23, 2021 10:29 PM IST
എ​ട​ത്വ: എ​ട​ത്വ ആ​ശു​പ​ത്രി റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ്. അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ കോ​വി​ഡ് രോ​ഗി​യെ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ആം​ബു​ല​ന്‍​സ് 15 മി​നി​റ്റോ​ളം റോ​ഡി​ലും ആ​ശു​പ​ത്രി​യി​ലു​മാ​യി കു​ടു​ങ്ങി. എ​ട​ത്വ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​നു​ള്ളി​ല്‍ പാ​ര്‍​ക്കു ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​വ​രും ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് പൊ​ക്കി​എ​ടു​ത്ത് മാ​റ്റി​യ​ശേ​ഷം ആം​ബു​ല​ന്‍​സ് റോ​ഡി​ലെ​ത്തി​യെ​ങ്കി​ലും ഇ​വി​ടെ​യും തി​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യായിരുന്നു.
റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും, കാ​റും പാ​ര്‍​ക്കു ചെ​യ്തി​രു​ന്നു. കോ​വി​ഡ് രോ​ഗി​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​നാ​ണ് സി​എ​ച്ച്സി​യി​ല്‍ നി​ന്നും ആം​ബു​ല​ന്‍​സ് പു​റ​പ്പെ​ട്ട​ത്. വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​നും, പൊ​തു ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി എ​ത്തി​യ​വ​രു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ് പാ​ര്‍​ക്കു ചെ​യ്തി​രു​ന്ന​ത്. മി​ക്ക ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഹാ​ൻ​ഡി​ല്‍ ലോ​ക്കി​ട്ട​ശേ​ഷ​മാ​ണ് പാ​ര്‍​ക്കു ചെ​യ്തി​രു​ന്ന​ത്.