അ​പ്രോ​ച്ച് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ള​കി​മാ​റി, മ​ങ്കൊ​ന്പ് സി​വി​ൽ സ്റ്റേ​ഷ​ൻ പാ​ലം റോ​ഡ് ഭീ​ഷ​ണി​യി​ൽ
Friday, July 23, 2021 10:29 PM IST
മ​ങ്കൊ​ന്പ്: അ​പ്രോ​ച്ച് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ള​കി​മാ​റി​യ​ത് യാ​ത്ര​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ഒ​രുവ​ർ​ഷം മു​ൻ​പു മാ​ത്രം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ മ​ങ്കൊ​ന്പ് സി​വി​ൽ സ്റ്റേ​ഷ​ൻ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡാ​ണ് ത​ക​ർ​ച്ചാ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന പാ​ല​ത്തി​ന്‍റെ വ​ട​ക്കേ ക​ര​യി​ലു​ള്ള അ​പ്രോ​ച്ചു റോ​ഡി​ന്‍റെ ക​രി​ങ്ക​ൽ അ​ടു​ക്കി നി​ർ​മി​ച്ച സം​ര​ക്ഷ​ണ ഭി​ത്തി​യാ​ണ് പാ​ല​ത്തി​ൽ നി​ന്നും അ​ര​യ​ടി​യോ​ളം അ​ക​ന്നു നിൽ​ക്കു​ന്ന​ത്.
കെഎസ്ആ​ർ​ടി​സി ബ​സ​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ കടന്നുപോകുന്ന പ്ര​ധാ​ന പാ​ല​മാ​ണി​ത്. ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ ക​ഴി​ഞ്ഞ ഒ​രുവ​ർ​ഷം മു​ന്പാ​ണ് പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്. അ​പ്പോ​ൾ ത​ന്നെ സം​ര​ക്ഷ​ണ​ഭി​ത്തി അ​ക​ലു​ന്ന കാ​ര്യം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽപ്പെട്ടി​രു​ന്നു. എ​ന്നാ​ൽ , പി​ന്നീ​ടി​തു​വ​രെ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തോ​ടൊ​പ്പം ഇ​രു​ക​ര​ക​ളി​ലു​മു​ള്ള പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡും താ​ഴു​ന്ന​ത് തു​ട​ർ​ന്നുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​രുവ​ർ​ഷ​ത്തി​നി​ടെ മൂ​ന്നുത​വ​ണ ഇ​വി​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്നു. പാ​ല​വും അ​പ്രോ​ച്ച് റോ​ഡും ത​മ്മി​ൽ നി​ല​വി​ൽ ഒ​ര​ടി​യോ​ളം ഉ​യ​ര​വ്യ​ത്യാ​സ​മു​ള്ള​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വേ​ള​യി​ൽ ച​ന്പ​ക്കു​ളം പാ​ല​ത്തി​നു സം​ഭ​വി​ച്ച​ത് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ കാ​ര്യ​മാ​ക്കി​യി​രു​ന്നി​ല്ല.
മ​ണ്ണി​ട്ടു നി​ക​ത്തി​യു​ള്ള അ​പ്രോ​ച്ച് റോ​ഡ് കു​ട്ട​നാ​ടി​നു ന​ന്ന​ല്ലെ​ന്നു നേ​ര​ത്തെ ബോ​ധ്യ​മാ​യ​താ​ണ്. സീ​റോ പോ​യി​ന്‍റിൽ എ​ത്തും വ​രെ ഒ​ന്നോ, ര​ണ്ടോ സ്പാ​ൻ കൂ​ടി കൂ​ടു​ത​ലാ​യി നി​ർ​മി​ച്ചാ​ൽ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​കും. അ​പ്രോ​ച്ച് റോ​ഡി​ന് ഇ​രു​വ​ശ​വും മ​ലേ​ഷ്യ​ൻ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ച​ത്. പ്ര​ത്യേ​ക ലോ​ഹ​വ​ല​ക​ൾ​ക്കു​ള്ളി​ൽ ക​രി​ങ്ക​ൽ അ​ടു​ക്കി​യു​ള്ള നി​ർ​മാ​ണ രീ​തി​യാ​ണി​ത്. ച​ന്പ​ക്കു​ള​ത്തു പ​രാ​ജ​യ​പ്പെ​ട്ട മാ​തൃ​ക ഇ​വി​ടെ​യും ആ​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പാ​ല​ത്തിന്‍റെ വ​ട​ക്കേ​ക്ക​ര​യി​ൽനി​ന്നാ​രം​ഭി​ക്കു​ന്ന മ​ങ്കൊ​ന്പ്-​ക​ണ്ണാ​ടി റോ​ഡി​ന്‍റെ ശോ​ച്യാവ​സ്ഥ മൂ​ലം ഇ​പ്പോ​ൾ ഇ​തു​വ​ഴി​യു​ള്ള സ​ർ​വീ​സ് കെഎസ്ആ​ർ​ടി​സി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡ് ന​വീ​ക​ര​ണ​ത്തി​നൊ​പ്പം പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡും അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ചു ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.