പേ​പ്പ​ർ ക​വ​ർ നി​ർ​മാ​ണ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Saturday, July 24, 2021 9:59 PM IST
കാ​യം​കു​ളം: ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്കൗ​ട്ട് യൂ​ണി​റ്റി​ലെ വി​ദ്യാ​ർ​ഥിക​ൾ പേ​പ്പ​ർ ക​വ​ർ നി​ർ​മി​ച്ചു വി​ത​ര​ണം ചെ​യ്തു. പ്ലാ​സ്റ്റി​ക് ക​വ​ർ മൂ​ലം ഉ​ണ്ടാ​കു​ന്ന ദൂ​ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ വ​ലി​ച്ചെ​റി​യു​മ്പോ​ൾ മ​ണ്ണി​ന്‍റെ സ​ന്തു​ലി​താ​വ​സ്ഥ ന​ഷ്ട​പ്പെ​ടു​ന്നു എ​ന്ന ബോ​ധ്യ​വും കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്തു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. അ​മ്പ​ത് ക​വ​ർ വീ​തം നി​ർ​മി​ച്ച് കു​ടും​ബ​ശ്രീ യൂ​ണി​റ്റി​നും അ​ടു​ത്തു​ള്ള ക​ട​ക​ൾ​ക്കും വി​ദ്യാ​ർ​ഥിക​ൾ വി​ത​ര​ണം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സു​മ എ​സ്. മ​ല​ഞ്ച​രു​വി​ൽ, സ്കൗ​ട്ട് മാ​സ്റ്റ​ർ സി.​റ്റി. വ​ർ​ഗീ​സ്, പിറ്റിഎ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ൻ.​എം. ന​സീ​ർ , സി.​റ്റി. ജോ​മോ​ൻ, റ്റി. ​മോ​ഹ​ൻ, സു​നു സി.​ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ലോ​ഗോ പ്ര​കാ​ശ​നം

എ​ട​ത്വ: സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ സൗ​ഹൃ​ദവേ​ദി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യാ​യ സ്നേ​ഹ ഷാ​ജി​യാ​ണ് സൗ​ഹൃ​ദവേ​ദി​യു​ടെ ലോ​ഗോ ര​ചി​ച്ച​ത്. എ​രു​മേ​ലി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി ക​റു​ക​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഡോ. ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ൻ​സ​ൻ പൊ​യ്യാ​ലു​മാ​ലി​ൽ, സു​രേ​ഷ് പ​രു​ത്തി​ക്ക​ൽ, മ​നോ​ഹ​ര​ൻ വെ​റ്റി​ല​ക്ക​ണ്ടം, സാം ​മാ​ത്യൂ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.