അ​ന്ധ​കാ​ര​ന​ഴി പാ​ല​ത്തി​ന​ട​ിയി​ലെ മ​ണ​ൽ നീ​ക്കം ചെ​യ്യു​ന്നു
Saturday, July 24, 2021 10:02 PM IST
തു​റ​വൂ​ർ: അ​ന്ധ​കാ​ര​ന​ഴി വ​ട​ക്കേ പാ​ല​ത്തി​ന​ടി​യി​ലെ മ​ണ​ൽ നീ​ക്കം ചെ​യ്തു. പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി ഉ​ണ്ടാ​ക്കി​യ ബ​ണ്ട് ക​ഴി​ഞ്ഞദി​വ​സം നീ​ക്കം ചെ​യ്തു​. ഒ​ഴു​ക്ക് ശ​ക്ത​മാ​കു​ന്ന​തി​നാ​യി പാ​ല​ത്തി​ന്‍റെ ചു​റ്റു​പാ​ടും കി​ട​ന്ന മ​ണ്ണു​ക​ളും മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു നീ​ക്കി. ഇ​തോ​ടെ ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള സ്പി​ൽ​വേ വ​ഴി​യു​ള്ള നീ​രൊ​ഴു​ക്കും ശ​ക്ത​മാ​യി. പൊ​ഴി​യി​ൽനി​ന്നും തോ​ടു​ക​ളി​ൽനി​ന്നു​മു​ള്ള മാ​ലി​ന്യ​ങ്ങ​ളും ചെ​ളി​വെ​ള്ള​വും ക​ട​ലി​ലേ​ക്ക് സു​ഖ​മാ​യി ഒ​ഴു​കിത്തുട​ങ്ങി. വ​ട​ക്കേ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടുകൂ​ടി​യാ​ണ് പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി ഉ​ണ്ടാ​ക്കി​യി​രു​ന്ന മ​ണ​ൽ​തി​ട്ട​ക​ളും മ​റ്റും നീ​ക്കം ചെ​യ്തു തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടേ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ദ്രു​ത​ഗ​തി​യി​ൽ ന​ട​ക്കു​ക​യാ​ണ്. ഈ ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം​ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ തീ​ര​ദേ​ശ ഹൈ​വേ​യി​ലൂ​ടെ​യു​ള്ള യാ​ത്ര സു​ഗ​മ​മാ​കും.