ഹൈ​മാ​സ്റ്റ് ലൈ​റ്റ് മി​ഴി​യ​ട​ച്ചു
Saturday, July 24, 2021 10:02 PM IST
തു​റ​വൂ​ർ: തു​റ​വു​ർ ജം​ഗ്ഷ​നെ ഇ​രു​ട്ടി​ലാ​ക്കി ഹൈ​മാ​സ്റ്റ് ലൈ​റ്റ് മി​ഴി​യ​ട​ച്ചി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ടു​ന്നു. ദേ​ശീ​യ​പാ​ത​യി​ലെ തി​ര​ക്കേ​റി​യ നാ​ലും കൂ​ടി​യ സി​ഗ്ന​ൽ ജം​ഗ്ഷ​നാ​ണി​ത്. ജം​ഗ്ഷ​ൻ ഇ​രു​ട്ടി​ലാ​യ​തോ​ടെ അ​പ​ക​ട​ങ്ങ​ളും ഏ​റു​ക​യാ​ണ്. കാ​ൽ​ന​ട​യാ​ത്രി​ക​രാ​ണ് ഏ​റ്റ​വു​മേ​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ആ​റ​ര വ​ർ​ഷം മു​ൻ​പ് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യു​ടെ ഫ​ണ്ടി​ലു​ൾ​പ്പെ​ടു​ത്തി അ​ഞ്ചു​ല​ക്ഷം രൂ​പ മു​ട​ക്കി സ്ഥാ​പി​ച്ച​താ​ണ് ഹൈ​മാ​സ്റ്റ് ലൈ​റ്റ്. ഇ​ട​യ്ക്കി​ടെ പ​ണി​മു​ട​ക്കി​യെ​ങ്കി​ലും ത​ക​രാ​ർ പ​രി​ഹ​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​കാ​ശി​ച്ചി​രു​ന്ന ലൈ​റ്റ് ഏ​വ​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്നു. തു​റ​വു​ർ, കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യാ​ണ് തു​റ​വു​ർ ജം​ഗ്ഷ​ൻ.
ഹൈ​മാ​സ്റ്റ് ലൈ​റ്റ് ക​ണ്ണ​ട​ച്ച​തോ​ടെ ക​ട​ക​ളു​ടെ മു​ന്നി​ലെ ലൈ​റ്റു​ക​ളു​ടെ പ്ര​കാ​ശ​ത്തി​ലാ​ണ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന​ത്. രാ​ത്രി എ​ട്ടി​നുശേ​ഷം ക​ട​ക​ള​ട​ച്ചു ക​ഴി​ഞ്ഞാ​ൽ ജം​ഗ്ഷ​ൻ കൂ​രി​രു​ട്ടി​ലാ​ണ്. ദേ​ശീ​യ​പാ​ത മീ​ഡി​യ​നി​ലെ വ​ഴി​വി​ള​ക്കു​ക​ളും ഭാ​ഗി​ക​മാ​യാ​ണ് തെ​ളി​യു​ന്ന​ത്. ഇ​തുമൂ​ലം ജം​ഗ്ഷ​നി​ലെ ബ​സ് സ്റ്റോ​പ്പു​ക​ളും ടാ​ക്സി സ്റ്റാ​ൻ​ഡു​ക​ളും ഉ​ൾ​പ്പെടെ പ​രി​സ​രം ഇ​രു​ട്ടി​ലാ​ണ്. തു​റ​വു​ർ പ​ഞ്ചാ​യ​ത്തി​നാ​ണ് ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ചു​മ​ത​ല. ഹൈ​മാ​സ്റ്റ് വി​ഷ​യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ കാ​ട്ടു​ന്ന അ​ലം​ഭാ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.