കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ സ​മ​രം
Sunday, July 25, 2021 10:18 PM IST
ചേ​ർ​ത്ത​ല: സ​ഹ​ക​ര​ണ മേ​ഖ​ല സം​സ്ഥാ​ന പ​ട്ടി​ക​യി​ൽ നി​ന്നും മാ​റ്റം വ​രു​ത്തി പൊ​തു പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ർ​ത്ത് സ്വ​കാ​ര്യ കു​ത്ത​ക​ക​ൾ​ക്ക് വാ​ഴാ​ൻ പ​ര​വ​താ​നി വി​രി​ക്കു​ന്ന നീ​ക്ക​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് ജി​ല്ല​ചെ​യ​ർ​മാ​ൻ സി.​കെ ഷാ​ജി​മോ​ഹ​ൻ. സ​ഹ​ക​ര​ണ മേ​ഖ​ല ത​ക​ർ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ വേ​ദി കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ​ക്കു മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചേ​ർ​ത്ത​ല ഹെ​ഡ് പോ​സ്റ്റോ​ഫി​സി​നു മു​ന്നി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ വേ​ദി സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടി​വ് ക​മ്മ​റ്റി അം​ഗം കെ.​ആ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി എ​സ്. ശ​ര​ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​കെ. പ്ര​തു​ല​ച​ന്ദ്ര​ൻ, ടി. ​സു​ബ്ര​ണ്യ​ദാ​സ്, വി.​എ​ൻ. അ​ജ​യ​ൻ, ജ​യിം​സ് ചി​ങ്കു​ത​റ, ജോ​ബി​ച്ച​ൻ, ജോ​സ് കു​ര്യ​ൻ, ഇ.​കെ. കു​ഞ്ഞ​പ്പ​ൻ, രാ​ജു ജോ​സ​ഫ്, എ​ൻ. ഔ​സേ​ഫ്, ധ​നേ​ഷ് കൊ​ല്ല​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.