കെ​യ​ർ​ഹോം ഫ്ളാ​റ്റ് സ​മു​ച്ച​യം: ഉ​ട​ൻ ഏ​റ്റെ​ടു​ക്കുമെന്ന് എം​എ​ൽ​എ
Wednesday, July 28, 2021 10:03 PM IST
മാ​വേ​ലി​ക്ക​ര: ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ കെ​യ​ർ​ഹോം ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ക്കു​ന്ന ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ഏ​റ്റെ​ടു​ക്കു​മെ​ന്ന് എം.​എ​സ്. അ​രു​ണ്‍​കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. സ്ഥ​ല​ത്തി​ന്‍റെ മ​ണ്ണുപ​രി​ശോ​ധ​ന​യു​ടെ റി​പ്പോ​ർ​ട്ട് കൊ​ല്ലം ടി​കെഎം എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ൽനി​ന്നും ല​ഭി​ച്ചു.
ആ​ല​പ്പു​ഴ​യി​ലെ കേ​പ് എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ് പ്ലാ​നും എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കി ന​ൽ​കി. തു​ട​ർ ന​ട​പ​ടി ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ജി​ല്ലാ​ത​ല സാ​ങ്കേ​തി​ക സ​മി​തി​യോ​ഗ​വും ചേ​ർ​ന്നു. സ​ർ​ക്കാ​ർ അ​ക്ര​ഡി​റ്റ​ഡ് ഏ​ജ​ൻ​സി​യാ​യ തൃ​ശൂ​ർ ഡി​സ്ട്രി​ക്ട് ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
സ​ഹ​ക​ര​ണവ​കു​പ്പ് സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലും നി​ർ​മി​ക്കു​ന്ന ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. ജി​ല്ല​യി​ൽ ത​ഴ​ക്ക​ര​യി​ലാ​ണ് സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്. ത​ഴ​ക്ക​ര റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന് വ​ട​ക്കുവ​ശം ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ണ്ടാ​യി​രു​ന്ന ഒ​ന്ന​ര​യേ​ക്ക​ർ ഭൂ​മി​യാ​ണ് നി​ർ​മാ​ണ​ത്തി​നാ​യി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. 98 കു​ടും​ബ​ങ്ങ​ൾ​ക്ക് താ​മ​സി​ക്കാ​വു​ന്ന ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് അങ്കണ​വാ​ടി, ക​മ്യൂ​ണി​റ്റി ഹാ​ൾ, സാം​സ്കാ​രി​ക നി​ല​യം, മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​ന​ത്തി​നു​ള്ള സൗ​ക​ര്യം, കു​ടി​വെ​ള്ള വി​ത​ര​ണ സം​വി​ധാ​നം, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളു​ണ്ടാ​വും.