നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Thursday, July 29, 2021 10:18 PM IST
ആ​ല​പ്പു​ഴ: സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി.​തി​രു​വ​ന​ന്ത​പു​രം വ​ള്ള​ക്ക​ട​വ് ടി ​സി 42/498 ന​മ്പ​ർ ക​ളി​ക്ക​ൽ വീ​ട്ടി​ൽ മ​ധു കെ ​പി​ള്ള(49), തി​രു​വ​ന​ന്ത​പു​രം ചാ​ല വാ​ർ​ഡി​ൽ ടി ​സി 39/222 ന​ന്പ​ർ വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ (49) എ​ന്നി​വ​രെ​യാ​ണ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​ന​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കു​ടി​യ​ത്.

ഏ​ക​ദേ​ശം 15000 പാ​ക്ക​റ്റ് പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കു​ടി​യ​ത്. ഇ​തി​ന് നാ​ലു​ല​ക്ഷ​ത്തോ​ളം വി​പ​ണി മൂ​ല്യ​മു​ള്ള​താ​യി ക​ണ​ക്കാ​ക്കു​ന്നു. ആ​ല​പ്പു​ഴ ടി​ഡി സ്കു​ളി​നു മു​ൻ​വ​ശം വ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.