എ.​എ​സ്. ക​നാ​ലി​ൽ മ​ത്സ്യ​ക്കൃ​ഷി പ​ദ്ധ​തി
Friday, July 30, 2021 11:37 PM IST
ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല - ആ​ല​പ്പു​ഴ ന​ഗ​ര​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന എ.​എ​സ്. ക​നാ​ലി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കി മ​ത്സ്യ കൃ​ഷി ന​ട​ത്താ​നൊ​രു​ങ്ങി ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്. ആ​ര്യാ​ട്, മ​ണ്ണ​ഞ്ചേ​രി, ക​ഞ്ഞി​ക്കു​ഴി, മാ​രാ​രി​ക്കു​ളം വ​ട​ക്ക്, ചേ​ർ​ത്ത​ല​ക്ക് എ​ന്നീ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ​യാ​ണ് എ.​എ​സ്. ക​നാ​ൽ ക​ട​ന്നു പോ​കു​ന്ന​ത്. ക​നാ​ലി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ​ക്കു സ്വ​യം തൊ​ഴി​ലെ​ന്ന നി​ല​യി​ലാ​ണ് മ​ത്സ്യ കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി സ്ഥ​ല​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി. അ​ഞ്ചു മു​ത​ൽ പ​ത്തു വ​രെ അം​ഗ​ങ്ങ​ളു​ള്ള സം​ഘ​ങ്ങ​ൾ​ക്ക് മ​ത്സ്യ​കൃ​ഷി ന​ട​ത്തു​ന്ന​തി​നു ക​രാ​ർ പ്ര​കാ​രം വി​ട്ടു ന​ൽ​കി കൃ​ഷി​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ൽ​കാ​നാ​ണ് ആ​ലോ​ച​ന​യെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു. ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​നു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് പ​ദ്ധ​തി രൂ​പ​പ്പെ​ട്ട​ത്. പ​ദ്ധ​തി​യ്ക്കു തു​ട​ക്കം കു​റി​ക്കു​ന്ന​തി​ന് മു​ന്പ് ഫി​ഷ​റീ​സ് മ​ന്ത്രി സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ക​നാ​ൽ തീ​രം പൂ​ച്ചെ​ടി​ക​ളും ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും ന​ട്ട് മ​നോ​ഹ​ര​മാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ആ​ര്യാ​ട് ഡി​വി​ഷ​നി​ലാ​ണ് പ​ദ്ധ​തി തു​ട​ങ്ങു​ക.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. ആ​ർ. റി​യാ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. ജു​മൈ​ല​ത്ത്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി. ഉ​ല്ലാ​സ്, ഹ​രി​ലാ​ൽ, പി.​ത​മ്പി, ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.