ദേ​വി​കു​ള​ങ്ങ​ര​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം: 42.17 കോ​ടി രൂ​പ​യു​ടെ ശു​ദ്ധ​ജ​ല പ​ദ്ധ​തി​ക്ക്‌ അ​നു​മ​തി
Friday, July 30, 2021 11:41 PM IST
കാ​യം​കു​ളം: ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ ശു​ദ്ധ​ജ​ല ദൗ​ർ​ല​ഭ്യ​ത്തി​ന് പ​രി​ഹാ​ര​മാ​യി 42.17 കോ​ടി രൂ​പ​യു​ടെ ശു​ദ്ധ​ജ​ല പ​ദ്ധ​തി​ക്ക് അ​നു​മ​തി​യാ​യി. ജ​ല വി​ത​ര​ണ​ത്തി​ന് ഇ​വി​ടെ കു​ഴ​ൽ​ക്കി​ണ​റു​ക​ൾ ഉ​ണ്ടെ​ങ്കി​ലും കി​ണ​റു​ക​ൾ കേ​ടാ​കു​ന്ന​ത് പ​തി​വാ​യ​തോ​ടെ ശു​ദ്ധ​ജ​ല ല​ഭ്യ​ത പ്ര​തി​സ​ന്ധി​യി​ലാ​കു​ക​യാ​യി​രു​ന്നു. സ​മ്പൂ​ർ​ണ കു​ടി​വെ​ള്ളം പ​ദ്ധ​തി യ​ഥാ​ർ​ഥ്യ​ക്കു​ന്ന​ത്തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ളം ല​ഭി​ക്കും. ജ​ല​ജീ​വ​ൻ മി​ഷ​നി​ൽ നി​ന്നും തു​ക അ​നു​വ​ദി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ച്ച​ൻ​കോ​വി​ലാ​റി​ലെ ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധി​പ്പി​ച്ച് വെ​ള്ളം ഹ​രി​പ്പാ​ട് വ​ഴി ദേ​വി​കു​ള​ങ്ങ​ര കൂ​ട്ടും​വാ​തു​ക്ക​ൽ ക​ട​വി​ൽ എ​ത്തി​ക്കും. ഇ​വി​ടെ ഒ​ന്പ​തു​ലി​റ്റ​ർ സം​ഭ​ര​ണി​ശേ​ക്ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി നി​ർ​മ്മി​ക്കും. ജ​ല​സം​ഭ​ര​ണി സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് വ​ക സ്ഥ​ലം വി​ട്ടു ന​ൽ​കി ക​ഴി​ഞ്ഞു. പു​തി​യ പ​ദ്ധ​തി പൂ​ർ​ത്തി​യാ​കും വ​രെ പ​ഞ്ചാ​യ​ത്തി​ലെ ജ​ല​വി​ത​ര​ണ​ത്തി​ൽ ത​ട​സം നേ​രി​ടാ​തി​രി​ക്കാ​ൻ പു​തു​പ്പ​ള്ളി പ​മ്പ് ഹൗ​സി​ൽ പു​തി​യ കു​ഴ​ൽ കി​ണ​റും മോ​ട്ട​ർ സ്ഥാ​പി​ക്കും. അ​ഡ്വ. യു. ​പ്ര​തി​ഭ എം​എ​ൽ​എ യു​ടെ ഫ​ണ്ടി​ൽ​നി​ന്നും 12 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് കു​ഴ​ൽ കി​ണ​റും മോ​ട്ടോ​റും സ്ഥാ​പി​ക്കു​ക.
സ​മ്പൂ​ർ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലൂ​ടെ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രു​പോ​ലെ സു​ഗ​മ​മാ​യി ജ​ല​വി​ത​ര​ണം ന​ട​ത്താ​ൻ സാ​ധി​ക്കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ല​വി​ലു​ള്ള മു​ഴു​വ​ൻ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ളും മാ​റ്റി സ്ഥാ​പി​ക്കു​മെ​ന്നും ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. പ​വ​ന​നാ​ഥ​ൻ പ​റ​ഞ്ഞു.