മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ എ​ന്‍റെ ഗ്രാ​മം പ​ദ്ധ​തി​ക്ക്‌ തു​ട​ക്കം
Saturday, July 31, 2021 10:15 PM IST
മു​ഹ​മ്മ : മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ എ​ന്‍റെ ഗ്രാ​മം പ​ദ്ധ​തി​ക്ക്‌ തു​ട​ക്ക​മാ​യി. ആ​ല​പ്പു​ഴ ഈ​സ്റ്റ് റോ​ട്ട​റി ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് എ​ന്‍റെ ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​നെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് റോ​ട്ട​റി ക്ല​ബ് ഏ​റ്റെ​ടു​ത്തു അ​ടി​സ്ഥാ​ന വി​ക​സ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക എ​ന്ന​താ​ണ് എ​ന്‍റെ ഗ്രാ​മം പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. കു​ടി​വെ​ള്ളം, മ​ത്സ്യ​കൃ​ഷി, ഹൈ​ടെ​ക് ജൈ​വ കൃ​ഷി, ശൗ​ചാ​ല​യം, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് സ്വ​യം​തൊ​ഴി​ൽ, വാ​യ​ന​ശാ​ല​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം എ​ന്നി​വ​യാ​ണ് ല​ക്ഷ്യം.
ഈ​സ്റ്റ് റോ​ട്ട​റി ക്ല​ബി​ന്‍റെ പ്ര​സി​ഡ​ന്‍റ് അ​നി​ത ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​രാ​രി​ക്കു​ളം തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. സം​ഗീ​ത മു​ഖ്യാ​ഥി​തി​യാ​യി. ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​ര​ജീ​ഷ്, വാ​ർ​ഡ് അം​ഗം വി. ​സ​ജി, ഫോം ​മാ​റ്റിം​ഗ്സ് ഇ​ന്ത്യ​യു​ടെ മു​ൻ ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ഭ​ഗി​ര​ഥ​ൻ, റോ​ട്ട​റി ക്ല​ബ് ജി​ല്ല പ്രോ​ജ​ക്ട് ചെ​യ​ർ​മാ​ൻ കെ.​ജി. ഗി​രീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.