ലൈ​റ്റ് ഹൗ​സി​ൽ ലി​ഫ്റ്റ് വേ​ണ​മെ​ന്ന് എ.​എം. ആ​രി​ഫ് എം​പി
Tuesday, August 3, 2021 10:06 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ പൈ​തൃ​ക​സ്മാ​ര​ക​ങ്ങ​ളി​ൽ ഒ​ന്നാ​യ ലൈ​റ്റ്‌ ഹൗ​സി​ൽ ക​യ​റു​ന്ന​തി​നു പു​റ​മേ​നി​ന്നും ലി​ഫ്റ്റ്‌ സം​വി​ധാ​നം സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്‌ എ.​എം.​ ആ​രി​ഫ്‌ എം​പി കേ​ന്ദ്ര തു​റ​മു​ഖ-​ഷി​പ്പിം​ഗ്‌-​ജ​ല​ഗ​താ​ഗ​ത മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ളി​നെ നേ​രി​ൽ​ക്ക​ണ്ട്‌ നി​വേ​ദ​നം ന​ൽ​കി. 1862ൽ ​സ്ഥാ​പി​ക്ക​പ്പെ​ട്ട​തും രാ​ജ്യ​ത്തെ ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്ന ലൈ​റ്റ്‌ ഹൗ​സു​ക​ളി​ൽ പ​ഴ​ക്കം കൊ​ണ്ട്‌ ര​ണ്ടാം​സ്ഥാ​ന​ത്തു​മു​ള്ള ആ​ല​പ്പു​ഴ​യി​ലെ ലൈ​റ്റ്‌ ഹൗ​സി​ൽ ക​യ​റാ​നാ​യി ധാ​രാ​ളം സ​ഞ്ചാ​രി​ക​ൾ എ​ത്താ​റു​ണ്ടെ​ങ്കി​ലും നി​ല​വി​ൽ ലൈ​റ്റ്‌ ഹൗ​സി​ന്‍റെ അ​ക​ത്തു​ള്ള ഗോ​വ​ണി​യി​ലൂ​ടെ മു​ക​ളി​ലേ​ക്കു ക​യ​റ​ാനു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം എ​ക്‌​സ്റ്റേ​ണ​ൽ ലി​ഫ്റ്റ്‌ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ആ​ല​പ്പു​ഴ പൈ​തൃ​ക പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ലൈ​റ്റ്‌ ഹൗ​സി​ന്‍റെ പ്രാ​ധാ​ന്യം വ​ർ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച്‌ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഡ​യ​റ​ക്ട​റേ​റ്റ്‌ ഓ​ഫ്‌ ലൈ​റ്റ്‌ ഹൗ​സ​സി​നു നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി എം​പി അ​റി​യി​ച്ചു.