ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പാ​പ്പാ​ൻ മ​രി​ച്ചു
Friday, September 10, 2021 10:58 PM IST
ഹ​രി​പ്പാ​ട്: ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പാ​പ്പാ​ൻ മ​രി​ച്ചു. ഹ​രി​പ്പാ​ട് സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ആ​ന സ്ക​ന്ദ​ന്‍റെ ര​ണ്ടാം പാ​പ്പാ​ൻ പാ​ലാ കി​ട​ങ്ങൂ​ർ ചെ​ന്പി​ളാ​വ് ചു​ണ്ട​മ​ല​യി​ൽ പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ന്‍റ മ​ക​ൻ ജ​യ്മോ​ൻ (42) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ആ​ന​ത്ത​റ​യി​ൽ കെ​ട്ടി​യി​രു​ന്ന സ്ക​ന്ദ​ന് ഭ​ക്ഷ​ണം ന​ൽ​കാ​നാ​യി അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ പാ​പ്പാ​നെ തു​ന്പി​കൈ കൊ​ണ്ട് ചു​ഴ​റ്റി എ​ടു​ത്ത് ഞെ​രി​ച്ച​ശേ​ഷം താ​ഴ​ത്തേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത് ത​ന്നെ ഉ​ണ്ടാ​യി​രു​ന്ന താ​ല്കാ​ലി​ക പാ​പ്പാ​ൻ വി​പി​ൻ ആ​ന​യെ പി​ൻ​തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ന ജ​യ്മോ​നെ വ​ലി​ച്ചെ​റി​ഞ്ഞു.

ഉ​ട​ൻ ത​ന്നെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ മ​ര​ണം സം​ഭ​വി​ച്ചു.