റോഡ് തകർന്നതിനാ​ൽ ഒ​രു​പ്ര​ദേ​ശം ഒ​റ്റ​പ്പെ​ടു​ന്നു; നാ​ട്ടു​കാ​ർ വ​ല​യു​ന്നു
Thursday, September 16, 2021 11:14 PM IST
എ​ട​ത്വ: രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തി​ൽ 8, 9, 10 വാ​ർ​ഡു​ക​ളി​ലെ ഊ​രു​ക്ക​രി തെ​ക്ക്, പു​തു​ക്ക​രി പ​ടി​ഞ്ഞാ​റ് ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട നാ​ഗ​വ​ള്ളി അ​മ്പ​ലം റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി. അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡാ​ണ്.
2018 ലെ ​പ്ര​ള​യ​ത്തി​ലും തു​ട​ർ​ന്നു​ള്ള വെ​ള്ള​പ്പൊ​ക്ക​ത്തി​ലും റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് വാ​ഹ​ന​ങ്ങ​ൾ​ക്കോ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കോ ഉ​പ​യോ​ഗി​ക്കാ​നാ​വാ​താ​യി. റോ​ഡ് ത​ക​ർ​ന്ന​തു​മൂ​ലം വ​ണ്ടി​യി​ലെ​ത്തി​ച്ചി​രു​ന്ന കു​ടി​വെ​ള്ളം, പാ​ച​ക ഗ്യാ​സ് വ​ണ്ടി, മീ​ൻ വ​ണ്ടി​ക​ൾ ഒ​ന്നും ത​ന്നെ ഈ ​പ്ര​ദേ​ശ​ത്ത് ക​യ​റി വ​രു​ന്നി​ല്ല. എ​ട​ത്വ കൃ​ഷി​ഭ​വ​നി​ലെ പു​റ​ക്ക​രി പു​ല്ലാ​ങ്ക​രി -പാ​ട​ശേ​ഖ​ര​ത്തി​ലെ കൃ​ഷി​ക്കാ​രും പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഈ ​പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​ത്തി​ൽ നി​ന്നു ഒ​റ്റ​പ്പെ​ട്ട സ്ഥി​തി​യി​ലാ​ണ്.