തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
Friday, September 17, 2021 10:23 PM IST
മ​ങ്കൊ​മ്പ്: ചേ​ന്ന​ങ്ക​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ദ​ർ​ശ​ന​ത്തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. തി​രു​നാ​ളി​നു തു​ട​ക്കം കു​റി​ച്ച് വി​കാ​രി ഫാ. ​ജോ​ർ​ജ് പ​ന​ക്കേ​ഴം കൊ​ടി​യേ​റ്റി. ഇ​ന്നു രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന. വൈ​കു​ന്നേ​രം 4.30ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 5.30നും 6.30നും 7.45നും ഒന്പതിനും 10.30നും ​വൈകുന്നേരം 4.30നും വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം. തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​നു ചു​റ്റും പ്ര​ദ​ക്ഷി​ണം.

വി​ക​സ​നരം​ഗ​ത്ത് സ്മാ​ർ​ട്ടാ​കാ​ൻ
ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്ത്

ഹ​രി​പ്പാ​ട്: കാ​ർ​ഷി​ക, ഭ​വ​നനി​ർ​മാ​ണരം​ഗ​ത്തും വി​നോ​ദസ​ഞ്ചാ​രമേ​ഖ​ല​യി​ലു​മാ​യി അ​ൻ​പ​ത് കോ​ടി രൂ​പ​യോ​ളം ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്ത്. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളെ​യും വെ​ള്ള​ക്കെ​ട്ടി​ൽനി​ന്നു സം​ര​ക്ഷി​ക്കു​ക, എ​ല്ലാ ഗ്രാ​മീ​ണ റോ​ഡു​ക​ളും കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ക എ​ന്നി​വ​യാ​ണ്, അ​ടി​യ​ന്തര​മാ​യി ന​ട​പ്പി​ൽ വ​രു​ത്താ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.
ഓ​ണാ​ട്ടു​ക​ര​യി​ലെ പ്ര​ധാ​ന കാ​ർ​ഷി​ക മേ​ഖ​ല​യാ​യ ഉ​ള്ളി​ട്ട പു​ഞ്ച​യി​ൽ സ​മ​ഗ്ര വി​നോ​ദസ​ഞ്ചാ​ര പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് പ​ദ്ധ​തി. ക​രി​പ്പു​ഴ-​ഉ​ള്ളി​ട്ട​പു​ഞ്ച വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി​യെ​ന്ന പേ​രി​ലാ​കും ഇ​ത് ന​ട​പ്പാ​ക്കു​ക. തോ​ടു​ക​ളു​ടെ ആ​ഴം കൂ​ട്ടി​യും ക​രി​പ്പു​ഴ തോ​ടു​മു​ത​ൽ മ​ണ​റ്റേ​ൽ വ​രെ​യു​ള്ള ഭാ​ഗ​ത്തും സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​മാ​ണ് ആ​ലോ​ച​നയെന്ന് പ്ര​സി​ഡ​ന്‍റ് എം.​കെ. വേ​ണു​കു​മാ​ർ പ​റ​ഞ്ഞു.