സ്മാ​ര്‍​ട്ട് റേ​ഷ​ന്‍ കാ​ര്‍​ഡ് ന​വം​ബ​ര്‍ ഒ​ന്നുമു​ത​ല്‍
Friday, September 17, 2021 10:27 PM IST
ആ​ല​പ്പു​ഴ: സ്മാ​ര്‍​ട്ട് റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ളു​ടെ വി​ത​ര​ണം ന​വം​ബ​ര്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കും. പേ​ര്, വ​യ​സ്, ബ​ന്ധം, തൊ​ഴി​ല്‍, ഫോ​ണ്‍ന​മ്പ​ര്‍, വി​ലാ​സം എ​ന്നീ വി​വ​ര​ങ്ങ​ളി​ല്‍ തെ​റ്റു​ണ്ടെ​ങ്കി​ല്‍ തി​രു​ത്താം. നി​ല​വി​ലെ റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ മ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​വ​രു​ടെ പേ​രു​ക​ള്‍ ഒ​ഴി​വാ​ക്ക​ണം. ഇ​തി​നാ​യി അ​ക്ഷ​യ​കേ​ന്ദ്രം മു​ഖേ​ന​യോ, civilsupplies.ker ala.gov.in എ​ന്ന സി​റ്റി​സ​ണ്‍ ലോ​ഗി​ന്‍ മു​ഖേ​ന​യോ ഒ​ക്ടോ​ബ​ര്‍ 15ന​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം.
വി​ശ​ദവി​വ​ര​ങ്ങ​ള്‍​ക്ക് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ ന​മ്പ​റു​ക​ള്‍: ചേ​ര്‍​ത്ത​ല-0478-2823058, 9188527357, അ​മ്പ​ല​പ്പു​ഴ- 0477 2252547, 9188527356, കു​ട്ട​നാ​ട്- 04772702352, 9188527355, കാ​ര്‍​ത്തി​ക​പ്പ​ള്ളി- 0479 2412751, 9188527352, മാ​വേ​ലി​ക്ക​ര- 0479 2303231, 9188527353, ചെ​ങ്ങ​ന്നൂ​ര്‍ - 0479 2452276, 9188527354.