ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് കേ​ന്ദ്ര​ത്തി​നു തു​ട​ക്ക​ം
Friday, September 17, 2021 10:28 PM IST
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര വ​ട​ക്ക്, പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് കേ​ന്ദ്ര​ത്തി​നു തു​ട​ക്ക​മാ​യി. കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ളു​ടെ ഉ​പ​കേ​ന്ദ്ര​ങ്ങ​ളാ​യാ​ണ് ഇ​വ പ്ര​വ​ർ​ത്തി​ക്കു​ക. പു​ന്ന​പ്ര വ​ട​ക്ക് പേ​രൂ​ർ കോ​ള​നി​ക്കു സ​മീ​പ​ത്തെ സാം​സ്കാ​രി​ക നി​ല​യ​ത്തി​ലും പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നോ​ട് ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലു​മാ​ണ് സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. പ്രാ​ഥ​മി​കാ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ൾ കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മ​തി​യാ​യ ചി​കി​ത്സ​യും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​ർ ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് സെ​ന്‍റ​റു​ക​ൾ​ക്കു തു​ട​ക്കം കു​റി​ച്ച​ത്.
പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യമ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.​ പു​ന്ന​പ്ര വ​ട​ക്കും പു​റ​ക്കാ​ടും ആ​രം​ഭി​ച്ച സെ​ന്‍റ​റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ​ച്ച്.​ സ​ലാം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. സ​ജി​താ സ​തീ​ശ​ൻ, വി.​എ​സ്. മാ​യാ​ദേ​വി, ഗീ​താ ബാ​ബു, പി. ​അ​ഞ്ജു, ഷീ​ബാ രാ​കേ​ഷ് തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.