933 പേ​ര്‍​ക്കുകൂ​ടി കോ​വി​ഡ്
Saturday, September 18, 2021 11:19 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ 933 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 895 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ മൂ​ന്നു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ഉ​ള്‍​പ്പെ​ടു​ന്നു.
35 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 14.58 ശ​ത​മാ​ന​മാ​ണ്. 1720 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 10331 പേ​ര്‍ ചി​കി​ത്സ​യി​ലും 22917 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലും ക​ഴി​യു​ന്നു. 6398 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.
ര​ണ്ടാം ഡോ​സ് ഓ​ണ്‍​ലൈ​നി​ല്‍ ബു​ക്ക് ചെ​യ്യാം
കോ​വി​ഡ് വാ​ക്സി​ന്‍ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് ല​ഭ്യ​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​എ​ല്‍. അ​നി​ത​കു​മാ​രി അ​റി​യി​ച്ചു. ര​ണ്ടാം ഡോ​സ് നി​ര്‍​ദി​ഷ്ട സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ എ​ടു​ക്കു​വാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.
കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ ആ​ദ്യ ഡോ​സ് എ​ടു​ത്ത് 84 ദി​വ​സം ക​ഴി​ഞ്ഞ് 112 ദി​വ​സ​ത്തി​നു​ള്ളി​ലും കോ​വാ​ക്സി​ന്‍ 28 ദി​വ​സം ക​ഴി​ഞ്ഞ് 42 ദി​വ​സ​ത്തി​നു​ള്ളി​ലും ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്ക​ണം. www.cowin.gov.inലാ​ണ് ബു​ക്കിം​ഗ് ന​ട​ത്തേ​ണ്ട​ത്.‌