ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​ർ കൈ​മാ​റി
Saturday, September 18, 2021 11:21 PM IST
മു​ഹ​മ്മ: കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത് ല​യ​ൺ​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് 318 സി​യു​ടെ ഭാ​ഗ​മാ​യ ആ​ല​പ്പു​ഴ റീ​ജി​യ​ൺ, മു​ഹ​മ്മ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നാ​യി ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കി. രോ​ഗി​ക​ൾ​ക്കു ഓ​ക്സി​ജ​ൻ ല​ഭ്യ​ത സു​ഗ​മ​മാ​ക്കു​ക എ​ന്ന​താ​ണ് ക്ല​ബ്ബി​ന്‍റെ ല​ക്ഷ്യം. ഒ​രു സ​മ​യം ഒ​ന്നി​ല​ധി​കം രോ​ഗി​ക​ൾ​ക്കു ഓ​ക്സി​ജ​ൻ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നു​ള്ള​താ​ണ് ഈ ​മെ​ഷീ​ന്‍റെ പ്ര​ത്യേ​ക​ത.
കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ശ്രീ​ദേ​വി​ക്കു ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​യ​ൺ​സ് ക്ല​ബ് റീ​ജ​ൺ ചെ​യ​ർ​മാ​ൻ പ്ര​ഫ. പ്രി​യ​കു​മാ​ർ ന​ന്ദ​ഗി​രി അ​ധ്യ​ക്ഷ​നാ​യി. സോ​ൺ ചെ​യ​ർ​മാ​ൻ ആ​ർ. സു​ബ്ര​ഹ്മ​ണ്യം, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ജ​യ​ലാ​ൽ, ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് ആ​ല​പ്പി സൗ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ബി. അ​നി​ൽ കു​മാ​ർ, പു​ന്ന​പ്ര പ്ര​സി​ഡ​ന്‍റ് രാ​ജു, അ​ശോ​ക് കു​മാ​ർ, സെ​ബാ​സ്റ്റ്യ​ൻ താ​ന്നി​ക്ക​ൽ, ആ​സി​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.