തീരദേശ വികസന കോർപറേഷന്‍റെ മീ​മീ ഫി​ഷ്ആ​പ്പ് സേ​വ​നം മൂ​ന്നു​ജി​ല്ല​ക​ളി​ലേ​ക്കു കൂ​ടി
Sunday, September 19, 2021 9:56 PM IST
ആ​ല​പ്പു​ഴ: ക​റി​വ​യ്ക്കാ​ന്‍ പാ​ക​ത്തി​നു വൃ​ത്തി​യാ​ക്കി​യ മ​ത്സ്യം വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​ക്കാ​നു​ള്ള സം​സ്ഥാ​ന തീ​ര​ദേ​ശ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ (കെ​എ​സ് സി​എ​ഡി​സി) ന​ട​പ്പാ​ക്കു​ന്ന പ​രി​വ​ര്‍​ത്ത​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള മീ​മീ ആ​പ്പി​ന്‍റെ സേ​വ​നം ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്നു. മൂ​ന്നു ജി​ല്ല​ക​ളി​ലു​മാ​യി 16 ന​ഗ​ര​സ​ഭ​ക​ളി​ലും 55 പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​മാ​ണ് മീ​മീ ആ​പ്പി​ന്‍റെ സേ​വ​ന​മെ​ത്താ​ന്‍ പോ​കു​ന്ന​ത്.
പ​രി​വ​ര്‍​ത്ത​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ക​സി​പ്പി​ച്ച ഈ ​ആ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വീ​ട്ട​മ്മ​മാ​ര്‍​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള രാ​സ​വ​സ്തു​ര​ഹി​ത​മാ​യ മ​ത്സ്യം വൃ​ത്തി​യാ​ക്കി വീ​ട്ടു​പ​ടി​ക്ക​ല്‍ ല​ഭി​ക്കും. അ​ര​ക്കി​ലോ പാ​ക്ക​റ്റി​ലാ​ണ് മ​ത്സ്യം ല​ഭി​ക്കു​ക. https://play.google.com/store/apps/details എ​ന്ന ലി​ങ്കി​ലൂ​ടെ​യോ അ​ല്ലെ​ങ്കി​ല്‍ ഫോ​ണി​ലു​ള്ള പ്ലേ ​സ്റ്റോ​ര്‍ ആ​പ്പി​ലൂ​ടെ​യോ മീ​മീ ആ​പ്പ് ഫോ​ണി​ല്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യ​ണം. മീ​മീ സ്റ്റാ​ളു​ക​ള്‍ സ്ഥാ​പി​ച്ച് പൂ​ര്‍​ണ സ​ജ്ജ​മാ​കു​ന്ന​തു വ​രെ വി​ത​ര​ണം പൂ​ര്‍​ണ​മാ​യും വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യാ​കും. സ്റ്റാ​ളു​ക​ളാ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ള്‍ അ​നു​വ​ദി​ക്കും.
മേ​ല്‍​പ​റ​ഞ്ഞ മൂ​ന്നു ജി​ല്ല​ക​ളി​ല്‍ മീ​മീ സ്റ്റോ​റു​ക​ള്‍ തു​റ​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് www.parivarthanam.org എ​ന്ന വെ​ബ്സൈ​റ്റി​ലോ അ​ല്ലെ​ങ്കി​ല്‍ +91 9383454647എ​ന്ന ഫോ​ണ്‍ ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടാം. ആ​ല​പ്പു​ഴ​യി​ലും കോ​ട്ട​യ​ത്തും ആ​റു​വീ​തം ന​ഗ​ര​സ​ഭ​ക​ളി​ലും 20 വീ​തം പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് മീ​മീ ആ​പ്പി​ലൂ​ടെ മ​ത്സ്യം ല​ഭ്യ​മാ​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നാ​ലു ന​ഗ​ര​സ​ഭ​ക​ളി​ലും 15 പ​ഞ്ചാ​യ​ത്തു​ക​ളി​ലും മീ​മീ സേ​വ​നം ല​ഭി​ക്കും.
ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു അ​തീ​വ​ശ്ര​ദ്ധ ന​ല്‍​കു​ന്ന മീ​മീ ഫി​ഷി​ന്‍റെ സം​ഭ​ര​ണം, സം​സ്ക​ര​ണം, പാ​ക്കിം​ഗ്, മു​ത​ലാ​യ​വ അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്. ക​ട​ലി​ന്‍റെ ഏ​തു ഭാ​ഗ​ത്തു​നി​ന്നു വ​ല​യി​ല്‍ വീ​ണ മ​ത്സ്യ​മെ​ന്ന​തു മു​ത​ല്‍ മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വ​ള്ള​ങ്ങ​ളു​ടെ​യും വി​വ​ര​മ​ട​ക്കം ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കു അ​റി​യാനു​മാ​കും. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ല്‍ നി​ന്നും വി​ശ്വാ​സ്യ​ത​യു​ള്ള മ​ത്സ്യ​ക്കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് മീ​മീ സ്റ്റോ​റു​ക​ള്‍ മ​ത്സ്യം സം​ഭ​രി​ക്കു​ന്ന​ത്.
യാ​തൊ​രു​ത​ര​ത്തി​ലു​ള്ള രാ​സ​വ​സ്തു​ക്ക​ളും മീ​മീ ഫി​ഷി​ന്‍റെ ഉ​ത്പ​ന്നങ്ങ​ളി​ല്‍ പ്ര​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു‌​വ​രു​ത്തും. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ നി​ഷ്ക​ര്‍​ഷി​ച്ചി​ട്ടു​ള്ള ഗു​ണ​മേ​ന്മാ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് സം​ഭ​ര​ണം, സം​സ്ക​ര​ണം, സൂ​ക്ഷി​ക്ക​ല്‍ മു​ത​ലാ​യ​വ​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സി​ഫ്റ്റ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പി​ടി​ച്ച മ​ത്സ്യ​ത്തെ ഉ​ട​നെ ശീ​തീ​ക​ര​ണ സം​വി​ധാ​ന​ത്തി​ലേ​ക്കു മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.