ഉ​പ​ജീ​വ​നം വ​ഴി​മു​ട്ടി, ഒ​ട്ടോ​റി​ക്ഷ സ​ഞ്ച​രി​ക്കു​ന്ന സ്റ്റേ​ഷ​ന​റിക്ക​ട​യാ​ക്കി സ​ഹാ​യി ബ​ഷീ​ർ
Sunday, September 19, 2021 9:56 PM IST
മാ​ന്നാ​ർ: ഉ​പ​ജീ​വ​നം വ​ഴി​മു​ട്ടി​യ​പ്പോ​ൾ ഓ​ട്ടോ​റി​ക്ഷ​യെ സ്റ്റേ​ഷ​ന​റിക്ക​ട​യാ​ക്കി സ​ഹാ​യി ബ​ഷീ​ർ. ജീ​വി​തം പ്ര​യാ​സ പൂ​ർ​ണ​മാ​യ​പ്പോ​ഴാ​ണ് ബ​ഷീ​ർ പു​തി​യ ആ​ശ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഓ​ട്ടോ ഓ​ടി​ച്ചു ല​ഭി​ച്ചി​രു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​ന​ത്തി​ന്‍റെ ഒ​രു ഭാ​ഗം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നീ​ക്കി വ​ച്ചി​രു​ന്നു.

എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റെ നാ​ളാ​യി ഓ​ട്ടോ​യി​ൽ നി​ന്നും വ​രു​മാ​നം ഇ​ല്ലാ​താ​യ​തോ​ടെയാണ് ജീ​വി​തം വ​ഴി​മു​ട്ടി​യ ബ​ഷീ​ർ ഓ​ട്ടോ ഒ​രു സ്റ്റേ​ഷ​ന​റിക്ക​ട​യാ​ക്കി മാ​റ്റി​യ​ത്. ഈ ​സ​ഞ്ച​രി​ക്കു​ന്ന ഓ​ട്ടോ സ്റ്റേ​ഷ​ന​റിക്ക​ട​യി​ൽ ല​ഭി​ക്കാ​ത്ത​താ​യി ഒ​ന്നു​മി​ല്ല. അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ൾ, പ്ലാ​സ്റ്റി​ക് ബ​ക്ക​റ്റു​ക​ൾ ,സ്റ്റീ​ൽ പാ​ത്ര​ങ്ങ​ൾ, ക​ളിപ്പാ​ട്ട​ങ്ങ​ൾ തു​ട​ങ്ങി ചെ​റു​തും വ​ലു​തു​മാ​യ നൂ​റോ​ളം വി​വി​ധ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ സ​ഞ്ച​രി​ക്കു​ന്ന ക​ട​യി​ലു​ണ്ട്. കോ​റോ​ണ കാ​ര​ണം പു​റ​ത്തേ​ക്കു ഇ​റ​ങ്ങാ​ത്ത​വ​ർ​ക്ക് അ​വ​രു​ടെ വീ​ട്ടു​പ​ടി​ക്ക​ലേ​ക്കു സ്റ്റേ​ഷ​ന​റിക്ക​ട എ​ത്തു​ന്ന​ത് വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണ്‌.

പ​ച്ച​ക്ക​റി​യും മീ​നു​മെ​ല്ലാം വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്താ​റു​ണ്ടെ​ങ്കി​ലും എ​ല്ലാ വി​ധ സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും എ​ത്തു​ന്ന​ത് ഇ​ക്കാ​ല​ത്ത് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി​രി​ക്കു​ക​യാ​ണ് സ​ഹാ​യി എ​ന്ന് വി​ളി​ക്കു​ന്ന ബ​ഷീ​റി​ന്‍റെ ഓ​ട്ടോ​റി​ക്ഷ