പുസ്തകം പ്ര​കാ​ശ​നം ചെ​യ്തു
Sunday, September 19, 2021 10:01 PM IST
മാ​ന്നാ​ർ: എ​ണ്ണ​യ്ക്കാ​ട് ആ​ശാ​ന്‍റ​യ്യ​ത്ത് വീ​ട്ടി​ൽ സ്വ​കാ​ര്യ ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ൻ ബി. ​സ​ന്തോ​ഷ് കു​മാ​റി​ന്‍റേ​യും മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം സ്കൂ​ൾ അ​ധ്യാ​പി​ക രാ​ധി​ക സ​ന്തോ​ഷി​ന്‍റേ​യും മ​ക​ളാ​യ മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​ർ. ദേ​വേ​ന്ദു എ​ഴു​തി​യ പ​ത്തു​ക​വി​ത​ക​ളു​ടെ സ​മാ​ഹാ​ര​മാ​യ ലോ​ക്ക്ഡൗ​ൺ സീ​രി​സ് പ്ര​കാ​ശ​നം ചെ​യ്തു.
നാ​യ​ർ സ​മാ​ജം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ എ​ൻ​എ​സ്ജി​എ​ച്ച്എ​സ് ഹെ​ഡ്മി​സ്ട്ര​സ് റ്റി. ​പ്രീ​താ​കു​മാ​രി​ക്കു ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ കെ.​ആ​ർ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന അ​ധ്യാ​പ​ക പ​രി​ശീ​ല​ക​ൻ ജെ. ​ഹ​രി​കൃ​ഷ്ണ​ൻ പു​സ്ത​ക പ​രി​ച​യം ന​ട​ത്തി.

സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തു​ന്നു

മ​ങ്കൊ​മ്പ് : എ​സി റോ​ഡി​ൽ ന​ട​ക്കു​ന്ന നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ശാ​സ്ത്രീ​യ​ത ആ​രോ​പി​ച്ചു ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി 23നു ​സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തു​ന്നു. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ മ​ങ്കൊ​മ്പ് തെ​ക്കേ​ക്ക​ര ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന സ​മ​രം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മാ​പ​ന സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി. ​ബാ​ബു പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്നു ന​ട​ത്താ​നി​രു​ന്ന സ​മ​രം യു​ഡി​എ​ഫ് സം​സ്ഥാ​ന ത​ല​ത്തി​ൽ ആ​ഹ്വാ​നം ചെ​യ്ത സ​മ​രം ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് 23 ലേ​ക്കു മാ​റ്റി​യ​ത്.