ചേ​ർ​ത്ത​ല -അ​രൂ​ക്കു​റ്റി റോ​ഡി​ൽ കു​ഴി​ക​ൾ; പ്ര​തി​ഷേ​ധി​ച്ചും നി​ല്പു​സ​മ​രം ന​ട​ത്തി​യും നാ​ട്ടു​കാ​ർ
Tuesday, September 21, 2021 10:30 PM IST
പൂ​ച്ചാ​ക്ക​ൽ: അ​പ​ക​ട​ക്കു​ഴി​യി​ൽ വീ​ണ് ന​ടു​വൊ​ടി​ഞ്ഞ് യാ​ത്ര​ക്കാ​ർ. ചേ​ർ​ത്ത​ല -അ​രൂ​ക്കു​റ്റി റൂ​ട്ടി​ൽ പൂ​ച്ചാ​ക്ക​ൽ ഇ​ല​ക്ട്രി​സി​റ്റി ഇം​ഗ്ഷ​നു സ​മീ​പം രൂ​പ​പ്പെ​ട്ട കു​ഴി​യി​ലാ​ണ് യാ​ത്ര​ക്കാ​ർ വീ​ഴു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്ത​തോ​ടെ​യാ​ണ് കു​ഴി​ക​ൾ പെ​രു​കി​യ​ത്.

ചെ​റു​താ​യി രൂ​പ​പ്പെ​ടു​ന്ന കുഴി എ​ല്ലാ​ദി​വ​സ​വും വ​ലു​താ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി. കു​ഴി​ക​ളി​ൽ കു​ടു​ങ്ങു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​വീ​ണാ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത്. മ​ഴ​വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ പ​ല​പ്പോ​ഴും കു​ഴി ശ്ര​ദ്ധ​യി​ൽ​പെ​ടാ​റി​ല്ല. കു​ഴി​ക​ൾ അ​ട​യ്ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും രം​ഗ​ത്തുവ​ന്നി​ട്ടു​ണ്ട്. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ച്ചാ​ക്ക​ലി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും നി​ല്പു​സ​മ​ര​വും ന​ട​ത്തി.

പൂ​ച്ചാ​ക്ക​ൽ വ​ട​ക്കേ​ക​ര​യി​ലെ അ​പ​ക​ട​ക്കു​ഴി അ​ടി​യ​ന്തര​മാ​യി അ​ട​യ്ക്കു​ക, വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​നാ​യി കാ​ന നി​ർ​മി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധ മാ​ർ​ച്ചും നി​ല്പു​സ​മ​ര​വും. ഇ​ല​ക്ട്രി​സി​റ്റി ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് തെ​ക്കേ​ക​ര ചു​റ്റി വ​ട​ക്കേ​ക​ര ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എ. റാ​ഷി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷി​യാ​സ് പാ​ണാ​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് അം​ഗം ഹ​ബീ​ബ് റ​ഹ്മാ​ൻ, ഹ​സ​നു​ൽ ബ​ന്ന, ഷം​സു​ദ്ദീ​ൻ പൂ​ച്ചാ​ക്ക​ൽ, സി.​എ. അ​ബ്ദു​ൽ സ​ലിം, കെ.​കെ. സ​ഫീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​പ​ക​ട​ക്കു​ഴി​ക​ളി​ൽ വാ​ഴ​ക​ൾ ന​ട്ടും പ്ര​തി​ഷേ​ധി​ച്ചു.