അ​ഞ്ചാ​ലു​ംകാ​വി​ൽ ചെ​മ്മീ​ൻ ചാ​ക​ര
Thursday, September 23, 2021 9:53 PM IST
അ​മ്പ​ല​പ്പു​ഴ: അ​ഞ്ചാ​ലും​കാ​വി​ൽ ചെ​മ്മീ​ൻ ചാ​ക​ര. അ​മ്പ​ല​പ്പു​ഴ അ​ഞ്ചാ​ലും​കാ​വ് തീ​ര​ത്ത് ചാ​ക​ര പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ട് ഒ​രു മാ​സ​മാ​യെ​ങ്കി​ലും പ്ര​ധാ​ന ഇ​ന​മാ​യ ചെ​മ്മീ​ൻ ല​ഭി​ച്ച​ത് ഇ​ന്ന​ലെ​യാ​ണ്. ചി​ല വ​ള്ള​ങ്ങ​ൾ​ക്കു 10 കു​ട്ട വ​രെ ല​ഭി​ച്ചു. നാ​ര​ൻ ചെ​മ്മീ​ൻ ഒ​രു കി​ലോ​യ്ക്കു 200 രൂ​പ വ​ച്ചാ​ണ് ലേ​ലം പോ​യ​ത്. കൊ​ഴു​വ, ചൂ​ട​ൻ തു​ട​ങ്ങി​യ ചെ​റു മ​ത്സ്യ​ങ്ങ​ളും ഇ​ന്ന​ലെ ല​ഭി​ച്ചു.

പു​ല​ർ​ച്ചെ ആ​റു മു​ത​ലാ​ണ് അ​ഞ്ചാ​ലും​കാ​വി​ൽ വ​ള്ള​ങ്ങ​ൾ ക​ര​യ​ണ​യു​ന്ന​ത്. ആ​ഴ​ക്ക​ട​ലി​ൽ വ​ലി​യ മ​ത്സ്യം തേ​ടി​പ്പോ​കു​ന്ന എ​ച്ച്എം വ​ല​ക്കാ​ർ, 10 ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ ക​യ​റു​ന്ന നീ​ട്ടു​വ​ള്ള​ങ്ങ​ൾ, കൂ​റ്റ​ൻ ലെ​യ്‌​ലാ​ൻ​ഡി​ന്‍റെ കാ​രി​യ​റു​ക​ൾ എ​ന്നി​വ​യാ​ണ് മ​ത്സ്യ​വു​മാ​യെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​യ​ല​യും സു​ല​ഭ​മാ​യി ല​ഭി​ച്ചി​രു​ന്നു. നൂ​റു​കു​ട്ട​വ​രെ ല​ഭി​ച്ച ലെ​യ്‌​ലാ​ൻ​ഡു​ക​ളു​ണ്ട്. എ​ന്നാ​ൽ ക​ട​ലോ​ര​ത്തെ സ്ഥ​ല പ​രി​മി​തി​യും റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യും വ​ള്ള​ങ്ങ​ൾ അ​ടു​പ്പി​ക്കു​ന്ന​തി​നും മ​ത്സ്യം വി​ൽ​ക്കു​ന്ന​തി​നും ത​ട​സ​മാ​കു​ന്ന​താ​യി തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.