ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഒ​ഴി​യാ​ബാ​ധ​യാ​യി ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ൾ
Thursday, September 23, 2021 9:56 PM IST
അ​മ്പ​ല​പ്പു​ഴ: ദേ​ശീയ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​ർക്ക് ഒ​ഴി​യാ​ബാ​ധ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് കാ​ക്കാ​ഴം മേ​ല്‍​പ്പാ​ല​ത്തി​ലെ കു​ഴി​ക​ള്‍. പാ​ലം നി​ര്‍​മി​ച്ചു കാ​ല​മി​ത്ര പി​ന്നി​ട്ടെ​ങ്കി​ലും ഇ​വി​ടെ രൂ​പ​പ്പെ​ടു​ന്ന കു​ഴി​ക​ള്‍​ക്കു പ​രി​ഹാ​രം കാ​ണാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് ആ​കു​ന്നി​ല്ല. വേ​ന​ല്‍​കാ​ല​ത്തു മേ​ല്‍​പ്പാ​ല​ത്തി​ലെ ടാ​ര്‍ ഉ​രു​കി തി​ര​ക​ളാ​യി മാ​റി അ​പ​ക​ട​ക്കെ​ണി ഒ​രു​ക്കു​മ്പോ​ള്‍ മ​ഴ​ക്കാ​ല​ത്ത് ആ​ഴ​മേ​റി​യ കു​ഴി​ക​ളാ​ണ് വി​ല്ല​നാ​കു​ന്ന​ത്.
കു​ഴി​ക​ള്‍​ക്കു ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂ​ട്ടാ​യ തീ​രു​മാ​ന പ്ര​കാ​രം ടാ​റിം​ഗ് പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്കി ആ​ധു​നി​ക രീ​തി​യി​ല്‍ നി​ർ​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ ഇ​ട​പെ​ട​ലു​ക​ളും ഇ​ക്കാ​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ടാ​റിം​ഗ് പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്കി ആ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ നി​ർ​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. എ​ന്നാ​ല്‍ ഉദ്യോ​ഗ​സ്ഥ​രെ നോ​ക്കു​കു​ത്തി​യാ​ക്കി പ​ഴ​യ​തി​ലും വ​ലി​പ്പ​വും ആ​ഴവുമുള്ള മാ​ന്ത്രി​കക്കു​ഴി​ക​ള്‍ മേ​ല്‍​പ്പാ​ല​ത്തി​ല്‍ രൂ​പ​പ്പെ​ട്ടു. ടാ​റിം​ഗ് ഒ​ഴി​വാ​ക്കി കോ​ൺ​ക്രീ​റ്റ് ചെ​യ​തു​നോ​ക്കി. അ​വി​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു തോ​റ്റു പി​ന്മാ​റേ​ണ്ടി​വ​ന്നു.
മേ​ല്‍​പ്പാ​ല​ത്തി​ല്‍ അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി രൂ​പ​പ്പെ​ട്ട കു​ഴി​ക​ള്‍ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റെ ഭീ​ഷ​ണിയാണ്. വ​ഴി​വി​ള​ക്കു​ക​ള്‍ പ​ല​തും ക​ണ്ണ​ട​ച്ച​താ​ണ് അ​പ​ക​ട​ങ്ങ​ള്‍​ക്കു പ്ര​ധാ​ന​കാ​ര​ണം. ഇ​തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ശ്ര​മി​ക്കു​ന്നി​ല്ല. രാ​ത്രി​യി​ൽ എ​തി​രെ വരുന്ന വാ​ഹ​ന​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തിൽ കു​ഴി കാ​ണാ​തെ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​തും പ​തി​വാ​ണ്. കു​ഴി​യി​ൽ വീ​ണ് അ​പ​ക​ട​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ സൈ​ൻ​ബോ​ർ​ഡ് വ​ച്ചെ​ങ്കി​ലും അ​തും വാ​ഹ​ന​മി​ടി​ച്ചു ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.
പു​ല​ര്‍​ച്ചെ മേ​ല്‍​പ്പാ​ല​ത്തി​നു തെ​ക്കു​ഭാ​ഗ​ത്ത് തി​ര​ക്കേ​റെ​യാ​ണ്. ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ത്സ്യ​ലേ​ല മാ​ര്‍​ക്ക​റ്റി​ല്‍ എ​ത്തു​ന്ന ഇ​ന്‍​സു​ലേ​റ്റ​ഡ് ലോ​റി​ക​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ദേ​ശീയ​പാ​ത​യോ​ര​ത്താ​ണ് പാ​ര്‍​ക്കു ചെ​യ്യു​ന്ന​ത്. വ​ട​ക്കു​നി​ന്നു പാ​ല​മി​റ​ങ്ങി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് വ​ഴി​യോ​ര​ത്ത് പാ​ര്‍​ക്കു ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ൽപ്പെടാ​തെ അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കാ​റു​മു​ണ്ട്. ചെ​റി​യ അ​പ​ക​ട​ങ്ങ​ളുണ്ടായാൽ പ​ല​രും പ​രാ​തി​പ്പെ​ടാ​തെ മ​ട​ങ്ങു​ക​യാ​ണ്.