ച​രി​ത്ര ചി​ത്ര​ര​ച​ന​യ്ക്കു തു​ട​ക്ക​മാ​യി
Thursday, September 23, 2021 9:58 PM IST
ആ​ല​പ്പു​ഴ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ‘ആ​സാ​ദ് കാ ​രം​ഗോ​ലി’ എ​ന്ന പേ​രി​ല്‍ ന​ട​ക്കു​ന്ന ച​രി​ത്ര ചി​ത്ര​ര​ച​നാ പ​രി​പാ​ടി​ക്കു തു​ട​ക്ക​മാ​യി. ജി​ല്ല​യി​ലെ നാ​ലു വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ലാ​യാ​ണ് പ​രി​പാ​ടി. മു​ൻ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് ആ​ല​പ്പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ​ത​ല പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ജി​ല്ലാ സാ​മൂ​ഹ്യ​ശാ​സ്ത്ര കൗ​ണ്‍​സി​ല്‍, ജി​ല്ലാ ചി​ത്ര​ക​ലാ​ധ്യാ​പ​ക സം​ഘം എ​ന്നി​വ​യാ​ണ് ദ്വി​ദി​ന ക്യാ​മ്പി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. എ​സ്ഡി​വി ഹൈ​സ്‌​കൂ​ളി​ലെ ചി​ത്ര​ക​ലാ ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം എ​സ്ഐ​ഇ​ടി ഡ​യ​റ​ക്ട​ര്‍ ബി. ​അ​ബു​രാ​ജ് നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ. ​മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ വി.​ആ​ര്‍. ഷൈ​ല ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ റാ​ണി തോ​മ​സ്, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഗാ​ന്ധി​ജി​യും ആ​ല​പ്പു​ഴ​യും ക​ല​യും ദേ​ശീ​യ​ത​യും ന​വോ​ഥാന​വും ദേ​ശീ​യ​ത​യും തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി 75 ചി​ത്ര​ങ്ങ​ളാ​ണ് ജി​ല്ല​യി​ല്‍ ത​യാ​റാ​ക്കു​ന്ന​ത്.