ഡോ​ക്ക് യാ​ർ​ഡി​ൽ ബോ​ട്ടി​നു തീ​പി​ടി​ച്ചു
Friday, September 24, 2021 10:16 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ഡോ​ക്ക് ആ​ൻ​ഡ് റി​പ്പ​യ​ർ യാ​ർ​ഡി​ൽ ബോ​ട്ടി​നു തീ​പി​ടി​ച്ചു. യാ​ത്രാ​ബോ​ട്ടി​ന്‍റെ പെ​ൻ​ഡ​ർ എ​ന്ന ഇ​രു​ന്പു​കൊ​ണ്ടു നി​ർ​മി​ച്ച സം​വി​ധാ​ന​ത്തി​നു തു​രു​ന്പെ​ടു​ത്ത​തി​നാ​ൽ വെ​ൽ​ഡിം​ഗ് ചെ​യ്യു​ന്പോ​ൾ ബോ​ട്ടി​നും എ​ൻ​ജി​ൻ റൂ​മി​നു​മി​ട​യ്ക്ക് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ൻ​ജി​ന്‍റെ ശ​ബ്ദം പു​റ​ത്തു കേ​ൾ​ക്കാ​തി​രി​ക്കാ​ൻ സ്ട്രോം​ഗ് സ്പോ​ഞ്ച് കൊ​ണ്ടു ചു​റ്റും മ​റ​ച്ച​യി​ട​ത്തി​ലേ​ക്ക് തീ​പ്പൊ​രി വീ​ണ​തിനെ ത്തുടർന്ന് തീ പെ​ട്ടെ​ന്ന് പ​ട​രു​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. യാ​ർ​ഡി​ലെ തൊ​ഴി​ലാ​ളി​ക​ൾ ഫ​യ​ർ എ​ക്സ്റ്റി​ൻ​ഗ്വി​ഷ​ർ ഉ​പ​യോ​ഗി​ച്ചെ​ങ്കി​ലും തീ​യ​ണ​യ്ക്കാ​നാ​യി​ല്ല. ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.
അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീസ​ർ ആ​ർ. ഗി​രീ​ഷ്, ഗ്രേ​ഡ് അ​സിസ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീസ​ർ എ​ച്ച്. സ​തീ​ശ​ൻ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ. ര​തീ​ഷ്, ജോ​ബി​ൻ വ​ർ​ഗീ​സ്, മു​ഹ​മ്മ​ദ് നി​യാ​സ്, ആ​ർ. മ​ഹേ​ഷ്, സ​നു​രാ​ജ്, അ​മ​ൽ​ദേ​വ്, കെ.​എ​സ്. ഷാ​ജി, എ​സ്. ക​ണ്ണ​ൻ എന്നി വരു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്.