ഡി​ഗ്രി സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ഇ​ന്ന്
Friday, September 24, 2021 10:16 PM IST
ആ​ല​പ്പു​ഴ: കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്ത കാ​ര്‍​ത്തി​ക​പ്പള്ളി​യി​ലെ ഐ​എ​ച്ച്ആ​ര്‍​ഡി​യു​ടെ കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍​സി​ല്‍ ഡി​ഗ്രി പ്ര​വേ​ശ​ന​ത്തി​നു സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തു​ന്നു. എ​സ്‌​സി/ എ​സ്ടി/ഒ​ഇ​സി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത ഇ​ള​വു​ക​ള്‍ ല​ഭി​ക്കും. കോ​ള​ജി​ന്‍റെ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന് ഇ​ന്നു അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫീ​സും നി​ശ്ചി​ത ഫോ​റ​ത്തി​ലു​ള്ള അ​പേ​ക്ഷ​യും കോള​ജി​ല്‍ നേ​രി​ട്ടു ന​ല്‍​ക​ണം. ബി​എ​സ്‌​സി കംപ്യൂട്ട​ര്‍ സ​യ​ന്‍​സ്, ബി​സി​എ, ബി​ബി​എ, ബി​കോം കോ​മേ​ഴ്സ് വി​ത്ത് ക​ംപ്യൂ ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍, ബി​കോം ഫി​നാ​ന്‍​സ് എ​ന്നീ കോ​ഴ്‌​സു​ക​ളാ​ണു​ള്ള​ത്. ഫോ​ണ്‍: 8547005018, 9495069307, 04792485370.

ഹി​യ​റിം​ഗ് മാ​റ്റി

ആ​ല​പ്പു​ഴ: യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ചി​ന്താ ജെ​റോ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ 27നു ന​ട​ത്താ​നി​രു​ന്ന ഹി​യ​റിം​ഗ് 28ലേ​ക്കു മാ​റ്റി.