സ്പോ​ർ​ട്സ് ക​ള​രി​പ്പ​യ​റ്റ്
Saturday, September 25, 2021 10:55 PM IST
മു​ഹ​മ്മ: പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന​വു​മാ​യി സ്പോ​ർ​ട്സ് ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ൻ. യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ്പോ​ർ​ട്സ് ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്കൂ​ൾ കോ​ള​ജു​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ​രി​ശീ​ല​നം. അ​സോ​സി​യേ​ഷ​നി​ൽ അം​ഗ​ത്വ​വു​ള്ള ജി​ല്ല​യി​ലെ 14 ക​ള​രി​ക​ളി​ലെ ഗു​രു​ക്ക​ന്മാ​രും കോ​ച്ചു​മാ​രു​മാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.