മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി: വി​മു​ക്ത​ഭ​ട​ന്‍​മാ​ര്‍ 63,500 രൂ​പ ന​ല്‍​കി
Sunday, September 26, 2021 9:11 PM IST
മാ​വേ​ലി​ക്ക​ര: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കേ​ര​ളാ സ്‌​റ്റേ​റ്റ് ആം​ഡ് ഫോ​ഴ്‌​സ​സ് റി​ട്ട​യേ​ര്‍​ഡ് ഹോ​ണ​റ​റി ക​മ്മീ​ഷ​ന്‍​ഡ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി 63,500 രൂ​പ സം​ഭാ​വ​ന ന​ല്‍​കി. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്, ക്യാ​പ്റ്റ​ന്‍ ശി​വാ​ന​ന്ദ​ന്‍റെ തെ​ക്കേ​ക്ക​ര പൊ​ന്നേ​ഴ​യി​ലെ വീ​ട്ടി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എം.​എ​സ്. അ​രു​ണ്‍​കു​മാ​ര്‍ എം​എ​ല്‍​എ തു​ക ഏ​റ്റു​വാ​ങ്ങി.
ക്യാ​പ്റ്റ​ന്‍ ശി​വാ​ന​ന്ദ​ന്‍ അ​ധ്യ​ക്ഷ​നാ​യി. തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി.​അ​ജി​ത്ത്, അ​സോ​സി​യേ​ഷ​ന്‍ ര​ക്ഷാ​ധി​കാ​രി ക്യാ​പ്റ്റ​ന്‍ വി.​ശി​വ​ന്‍​കു​ട്ടി, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ക്യാ​പ്റ്റ​ന്‍ ഡി.​ബാ​ബു, കെ.​പി. ദി​വാ​ക​ര​ന്‍, അ​ന്ന​മ്മ വ​ര്‍​ഗീ​സ്, മോ​ഹ​ന്‍​ബാ​ബു, പി.​സോ​മ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്‍റ് പി.​എ​സ്.​ശി​വ​പാ​ല​ന്‍ സ്വാ​ഗ​ത​വും ക്യാ​പ്റ്റ​ന്‍ ഗം​ഗാ​ധ​ര​ന്‍ നാ​യ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.