സാം​സ്കാ​രി​കനി​ല​യം കെ​ട്ടി​ടം ത​ക​ർ​ന്നുവീ​ഴാ​റാ​യ നി​ല​യി​ൽ
Sunday, September 26, 2021 9:13 PM IST
മാ​ന്നാ​ർ: മാ​ന്നാ​റി​ലെ സ്റ്റോ​ർ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള സാം​സ്ക്കാ​രി​ക നി​ല​യ​ത്തി​ന് പൂ​ട്ടു​വീ​ണി​ട്ട് 15 വ​ർ​ഷം പി​ന്നി​ടു​ന്നു. ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്നു വീ​ഴു​ന്ന അ​വ​സ്ഥ​യി​ലാ​ണ് . 1990ലാ​ണു ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു പ​ഞ്ചാ​യ​ത്ത് നി​ല​യം പ​ണി​ത​ത്. നാ​ലു​സെ​ന്‍റു സ്ഥ​ല​ത്ത് ര​ണ്ടു​മു​റി, ഹാ​ൾ, സി​റ്റൗ​ട്ട് എ​ന്നി​വ​യോ​ടു കൂ​ടി​യ കെ​ട്ടി​ട​ത്തി​ൽ വാ​യ​ന​ശാ​ല, ലൈ​ബ്ര​റി, ടെ​ലി​വി​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക്ര​മീ​ക​രി​ച്ച് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ച്ചാ​ണ് തു​ട​ക്ക​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​ത്. പി​ന്നീ​ട് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​യ്ക്കു​ക​യും നി​ല​യം പൂ​ട്ടു​ക​യും ചെ​യ്തു​തു. മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം വി​ദ്യ​ഭ്യാ​സ പൊ​തു​ജ​ന സേ​വ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ഇ​വി​ടെ തു​ട​ങ്ങി​യെ​ങ്കി​ലും അ​ധി​ക​നാ​ൾ മു​ന്നോ​ട്ടു​പോ​യി​ല്ല. പി​ന്നീട് ഒ​രു മു​റി ഏ​കാം​ഗ ട്ര​ഷ​റി പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മാ​റി.
ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്തു​സ​മി​തി​യു​ടെ കാ​ല​ത്ത് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും ടെ​ൻ​ഡ​ർ ന​ൽ​കാ​ൻ ആ​രും എ​ത്തി​യി​ല്ല. നി​ല​വി​ൽ ഈ ​കെ​ട്ടി​ടം ജീ​ർ​ണാ​വ​സ്ഥ​യി​ലാ​ണ്.
കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ അ​ട​ർ​ന്നു വീ​ഴു​ന്ന​തു​മൂ​ലം കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക പ്ര​യാ​സ​മാ​ണ്. ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും ന​ശി​ച്ചു.​കെ​ട്ടി​ടം പൊ​ളി​ച്ച് ഇ​വി​ടെ ബ​ഹു​നി​ല മ​ന്ദി​രം പ​ണി​ത് വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ ഇ​വി​ടേ​ക്കു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.