പൈ​പ്പ് ലൈ​ൻ പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു
Monday, September 27, 2021 10:16 PM IST
അ​മ്പ​ല​പ്പു​ഴ: പൈ​പ്പ് ലൈ​ൻ പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. തി​രി​ഞ്ഞു നോ​ക്കാ​തെ അ​ധി​കൃ​ത​ർ. അ​മ്പ​ല​പ്പു​ഴ തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ൽ അ​മ്പ​ല​പ്പു​ഴ റെ​യി​ൽ​വെ സ്റ്റേ​ഷ​നു പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​യാ​ണ് ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ്‌​ലൈ​ൻ പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത്.
ഏ​താ​നും ദി​വ​സ​മാ​യി ഇ​വി​ടെ പൈ​പ്പ് പൊ​ട്ടി​യി​ട്ട്. എ​ന്നാ​ൽ ഇ​തി​ന്‍റെ ത​ക​രാ​റു പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പ്ര​തി​ദി​നം ലി​റ്റ​ർ ക​ണ​ക്കി​നു കു​ടി​വെ​ള്ള​മാ​ണ് പാ​ഴാ​കു​ന്ന​ത്. അ​മ്പ​ല​പ്പു​ഴ തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യ്ക്ക​രി​കി​ൽ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത്.
ഗു​ണ നി​ല​വാ​രം കു​റ​ഞ്ഞ പൈ​പ്പ് ഉ​പ​യോ​ഗി​ച്ച​തു മൂ​ല​മാ​ണ് പ​ല​യി​ട​ത്തും പൈ​പ്പ് ലൈ​ൻ പൊ​ട്ടു​ന്ന​ത് പ​തി​വാ​കു​ന്ന​ത്.