പു​ളി​ങ്കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി നി​ർ​മാ​ണം: ന​ട​പ​ടിക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്ന് എം​എ​ൽ​എ
Wednesday, October 13, 2021 10:21 PM IST
മ​ങ്കൊ​ന്പ്: പു​ളി​ങ്കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ത്വ​രി​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​താ​യി തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ച​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.
2019 ലാ​ണ് ആ​ശു​പ​ത്രി നി​ർ​മാ​ണ​ത്തി​നാ​യി 149.05 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​നാ​യി പു​ളി​ങ്കു​ന്ന് വ​ലി​യ​പ​ള്ളി ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ട്ടു​നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന ആ​ശു​പ​ത്രി​യു​ടെ വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ യു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി വ​രു​ന്ന​ു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ൽ നി​ന്നും പ​ദ്ധ​തി​രേ​ഖ അം​ഗീ​കാ​രം ല​ഭി​ക്കും.
സാ​മ്പ​ത്തി​ക അ​നു​മ​തി അ​ടി​യ​ന്ത​ര​മാ​യി ല​ഭി​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന് സ​ർ​ക്കാ​രി​ന്‍റെയും പ്ര​ത്യേ​കി​ച്ച് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെയും ഉ​റ​പ്പു​ല​ഭി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.