തി​രു​ക്കു​ടും​ബ പേടക പ്ര​യാ​ണ​ യാത്ര സമാപിച്ചു
Friday, October 15, 2021 10:31 PM IST
ആ​ല​പ്പു​ഴ: ഫൊ​റോ​ന മാ​തൃ-​പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ തി​രു​ക്കു​ടും​ബ പേടക പ്ര​യാ​ണ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം പ​ള്ളാ​ത്തു​രു​ത്തി പ​ള്ളി​യി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് റോ​യി വേ​ലി​ക്കെ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ. ​ഫി​ലി​പ്പ് ത​യ്യി​ൽ, ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സു​കു​ട്ടി താ​ന്നി​യ​ത്ത്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ള്ളാ​മ​ത്ത​റ, ഷി​ബു ജോ​ർ​ജ് മോ​ഴി​യാ​ട്ട്, എ.​പി. തോ​മ​സ്, ആ​ൻ​സി ചേ​ന്നോ​ത്ത്, നി​ഷാ ലെ​സ്‌ലി, അ​ൽ​ഫോ​ൻ​സ, ട്രീ​സ, ബി​ജു പ​ള്ളാ​ത്തു​രു​ത്തി, ടോം ​കു​ട​പ്പു​റം, ബോ​സ്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ്
ചാ​മ്പ്യ​ന്‍​ഷി​പ്പ്

ചേ​ര്‍​ത്ത​ല: ജി​ല്ലാ റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് 23ന് ​വ​ള​വ​നാ​ട് ആ​ല്‍​പൈ​റ്റ് സ്‌​പോ​ര്‍​ട്ട്‌​സ് സെ​ന്‍റ​റി​ല്‍ ന​ട​ക്കും. ജി​ല്ലാ റോ​ള​ര്‍ സ്‌​കേ​റ്റിറിം​ഗ് അ​സോ​സി​യേ​ഷ​ന്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു ന​ട​ത്തു​ന്ന മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള പ്ര​വേ​ശ​ന​ഫാ​റം 19നു ​മു​മ്പ് സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍-9446512502.