റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്നി​ല്ലെ​ന്ന് പ​രാ​തി
Saturday, October 16, 2021 9:50 PM IST
ഹ​രി​പ്പാ​ട്: കാ​ര്‍​ഷി​ക ഗ്രാ​മ​ങ്ങ​ളാ​യ ര​ണ്ടു​പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തെ അ​ധി​കൃ​ത​ര്‍ പി​ന്മാ​റു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​രാ​തി​പ്പെ​ടു​ന്നു. വീ​യ​പു​രം-​ചെ​റു​ത​ന പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന കോ​യി​ക്ക​ല്‍ ജം​ഗ്ഷ​ന്‍
കാ​ഞ്ഞി​രം​തു​രു​ത്ത് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ഈ ​റോ​ഡ്
റീ​ബി​ൽ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തി 4.21 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കു ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളാ​യി​ട്ടി​ല്ല.

നാ​ലു​കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ൽ 600 മീ​റ്റ​ർ ര​ണ്ടു​വ​ർ​ഷം മു​ന്പ് ടാ​ർ​ചെ​യ്തി​രു​ന്നു. ബാ​ക്കി​യു​ള്ള ഭാ​ഗ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യു​മി​ല്ല. കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ക​യാ​ണ് ശേ​ഷി​ക്കു​ന്ന ഭാ​ഗം. പ​ടി​ഞ്ഞാ​റേ​ക്ക​ര മു​സ്ലീം ജ​മാ​അ​ത്ത് പ​ള്ളി മു​ത​ൽ പ​ഞ്ചാ​യ​ത്തു​ക​ട​വു വ​രെ​യും ഉ​മ്പ്രി​മു​ക്ക് പാ​ലം​മു​ത​ൽ കാ​ഞ്ഞി​രം​തു​രു​ത്ത് വ​രെ​യു​മാ​ണ് റോ​ഡ് ഏ​റ്റ​വും കൂ​ടു​ത​ലാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. മ​ഴ തു​ട​ങ്ങി​യ​തോ​ടെ യാ​ത്രാ​ദു​രി​തം ഇ​ര​ട്ടി​യാ​യി. റോ​ഡു ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഓ​ട്ടം​വി​ളി​ച്ചാ​ൽ ഓ​ട്ടോ​റി​ക്ഷ​ക​ളും വ​രാ​ൻ ത​യാ​റാ​കു​ന്നി​ല്ല. മ​ഴ​യി​ൽ വെ​ള്ളം​കെ​ട്ടി​നി​ന്നു കു​ഴി​ക​ൾ തി​രി​ച്ച​റി​യാ​നാ​കാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ചെ​റു​വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​ണ്.

വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന ഭാ​ഗ​ത്ത് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​രും റോ​ഡ​രി​കി​ലൂ​ടെ കാ​ല്‍​ന​ട​യാ​യി പോ​കു​ന്ന​വ​രും മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​ഞ്ഞ വെ​ള്ളം തെ​റി​ച്ചു വീ​ഴു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി. ഇ​തു പ​ല​പ്പോ​ഴും ഡ്രൈ​വ​ർ​മാ​രും കാ​ൽ​ന​ട​ക്കാ​രും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​നും അ​തു​പോ​ലെ സം​ഘ​ര്‍​ഷ​ത്തി​നും വ​രെ കാ​ര​ണ​മാ​കു​ന്നു. ചെ​റു​ത​ന പ​ഞ്ചാ​യ​ത്തി​ലെ
പോ​ച്ച, കാ​ഞ്ഞി​രം​തു​രു​ത്ത് ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്. ബ​സ് സ​ർ​വീ​സി​ല്ലാ​ത്ത​തി​നാ​ൽ പ​ല​രും ഓ​ട്ടോ​റി​ക്ഷ​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​തും. കാ​ർ​ഷി​ക മേ​ഖ​ല​യാ​യി​ട്ടും ഈ ​റോ​ഡി​നെ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

പ​ല പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു ജ​ന​പ്ര​തി​നി​ധി​ക​ളും, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും വ​ർ​ഷ​ങ്ങ​ളാ​യി പ​റ​യാ​റു​ണ്ടെ​ങ്കി​ലും റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്നി​ല്ല. പ​ല​ത​വ​ണ റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി. 2014-ൽ ​റോ​ഡു​നി​ർ​മാ​ണ​ത്തി​നാ​യി കു​റ​ച്ചു​ഭാ​ഗ​ത്ത് മെ​റ്റ​ൽ​വി​രി​ച്ച് ഗ്രാ​വ​ലി​ട്ട​താ​ണ്. ഈ ​റോ​ഡി​ലി​ടേ​ണ്ട മെ​റ്റ​ൽ ക​രാ​റു​കാ​ര​ൻ മ​റ്റൊ​രി​ട​ത്തേ​ക്കു മാ​റ്റി​യ​തി​നാ​ൽ നാ​ട്ടു​കാ​ർ അ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്നു. അ​തോ​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി. 2019-ലാ​ണ് 600 മീ​റ്റ​റോ​ളം ഭാ​ഗം ടാ​ർ ചെ​യ്ത​ത്. 2019-ൽ ​റീ​ബി​ൽ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തി 4.21 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ത​യാ​റാ​ക്കി സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച​താ​ണ്.

ഈ​റോ​ഡ് ഫേ​സ് ര​ണ്ടി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണെ​ന്നും ഫേ​സ് ഒ​ന്നി​ൽ എ​ടു​ത്തി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്കു റോ​ഡി​ന്‍റെ ടെ​ൻ​ഡ​ർ​ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി. നി​ല​വി​ൽ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. എം​എ​ല്‍​എ​യും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ നേ​രി​ല്‍ ക​ണ്ട് പ്ര​ശ്ന​പ​രി​ഹാ​രം കാ​ണു​മെ​ന്ന്ജ​ന​ങ്ങ​ള്‍​ക്കു ഉ​റ​പ്പു ന​ല്‍​കി​യി​ട്ടു​ണ്ട്.