പാ​ല​ത്തി​നടിയിൽ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം നീ​ക്കം ചെ​യ്തു
Tuesday, October 19, 2021 10:21 PM IST
എ​ട​ത്വ: കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ല്‍ ഒ​ഴു​കി​യെ​ത്തി പാ​ല​ത്തി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം യു​വാ​ക്ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് നീ​ക്കം ചെ​യ്തു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വി​ന​യാ​യി തീ​ര്‍​ന്ന മ​രി​യാ​പു​രം പോ​ച്ച റോ​ഡി​ലെ എം​പി പാ​ല​ത്തി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​മാ​ണ് നീ​ക്കം ചെ​യ്ത​ത്. മീ​റ്റ​റു​ക​ളോ​ളം നീ​ള​ത്തി​ല്‍ മ​ര​ങ്ങ​ള്‍, ക​മ്പ്, പ്ലാ​സ്റ്റി​ക്, അ​റ​വു​മാ​ലി​ന്യ​ങ്ങ​ള്‍ എ​ന്നി​വ പാ​ല​ത്തി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. വ​ന്‍ ഒ​ഴു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന ഇ​വി​ടെ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തു മൂ​ലം ഏ​ഴു​വീ​ടു​ക​ള്‍​ക്ക് ഭീ​ഷ​ണി​യു​മാ​യി​രു​ന്ന​താ​യി വാ​ര്‍​ഡ് മെ​മ്പ​ര്‍ ലി​ജി വ​ര്‍​ഗീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ഫ​യ​ര്‍ ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ന്‍ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നെ​ങ്കി​ലും മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. ന​ദി​യി​ല്‍ അ​ടി​ഞ്ഞ മാ​ലി​ന്യം തീ​ര​ത്തെ താ​മ​സ​ക്കാ​രു​ടെ വീ​ടു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും ക​യ​റു​ക​യും ദു​ര്‍​ഗ​ന്ധം മൂ​ലം വീ​ടു​ക​ളി​ല്‍ ഇ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലു​മാ​യി​രു​ന്നു. മ​രി​യാ​പു​രം മേ​രി​മാ​താ പ​ള്ളി വി​കാ​രി ഫാ. ​ജോം​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു​വ​ജ​ന​ങ്ങ​ളും ഷാ​ജി പ​തി​നെ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ര്‍​ന്നു വ​ട​വും ക​യ​റു​ക​ളും ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.