മ​ട​വീ​ഴ്ച; പി​ടി​പ്പു​കേ​ടി​ന്‍റെ ബാ​ക്കി​പ​ത്രം
Wednesday, October 20, 2021 10:19 PM IST
മ​ങ്കൊ​മ്പ് : കു​ട്ട​നാ​ട് പാ​ക്കേ​ജ് ന​ട​ത്തി​പ്പി​ലെ പി​ടി​പ്പു​കേ​ടി​ന്‍റെ​യും അ​ഴി​മ​തി​യു​ടെ​യും നേ​ർ​ക്കാ​ഴ്ച​യാ​ണ് ഇ​ന്ന​ലെ പു​ളി​ങ്കു​ന്ന് ശ്രീ​മൂ​ലം കാ​യ​ലി​ലു​ണ്ടാ​യ മ​ട​വീ​ഴ്ച. മ​ട​വീ​ഴ്ച ഒ​ഴി​വാ​ക്കി, പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൃ​ഷി സു​ഗ​മ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് സ്വാ​മി​നാ​ഥ​ൻ പാ​ക്കേ​ജി​ൽ പെ​ടു​ത്തി പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ടു നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യത ലക്ഷ്യം പാ​ളി​ച്ചു. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി ഏ​റെ വ്യ​ത്യ​സ്ത​മാ​യ കു​ട്ട​നാ​ട്ടി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ചു ക​ർ​ഷ​ക​രോ​ടു പോ​ലും കൂ​ടി​യാ​ലോ​ചി​ച്ചി​ല്ല.
കൊ​ട്ടി​ഘോ​ഷി​ച്ചു പ​ല​വ​ട്ടം ന​ട​പ്പി​ലാ​ക്കി​യ ക​ന​കാ​ശേ​രി പാ​ട​ശേ​ഖ​ര​ത്തി​ലെ മ​ട​കു​ത്തും ഇ​പ്പോ​ഴ​ത്തെ എ​സി റോ​ഡ് ന​വീ​ക​ര​ണ​വു​മെ​ല്ലാം മ​റ്റു​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. ബ​ണ്ടു കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ക്കാ​നാ​ണ് പ​യ​ൽ ആ​ൻ​ഡ് സ്ലാ​ബ് സം​വി​ധാ​നം പു​റം​ബ​ണ്ടു നി​ർ​മാ​ണ​ത്തി​ൽ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ പ്ര​ദേ​ശ​ത്തെ​പ്പ​റ്റി പ​ഠി​ക്കാ​തെ​യാ​ണ് പ​യ​ലും സ്ലാ​ബും നി​ർ​മി​ച്ച​ത്. ഇ​പ്പോ​ൾ മ​ട​വീ​ഴ്ച​യു​ണ്ടാ​യ ശ്രീ​മൂ​ല​മം​ഗ​ലം കാ​യ​ലി​ൽ ആ​റേ​ഴു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് പാ​ക്കേ​ജി​ന്‍റെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ന​ട​ന്ന​ത്.
കാ​യ​ലി​നോ​ടു ചേ​ർ​ന്നു​ള്ള വ​ട്ട​ക്കാ​യ​ലി​ൽ 20 അ​ടി ആ​ഴ​മു​ണ്ട്. 20 അ​ടി​യോ​ളം ആ​ഴ​മു​ള്ള വ​ട്ട​ക്കാ​യ​ലി​ൽ സ്ഥാ​പി​ച്ച തൂ​ണു​ക​ളു​ടെ ഉ​യ​രം ആ​റു​മീ​റ്റ​ർ മാ​ത്ര​മാ​യി​രു​ന്നെ​ന്നാ​ണ് ക​ർ​ഷ​ക​ർ പോ​ലും പ​റ​യു​ന്ന​ത്. മ​ണ്ണി​ന​ടി​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​ൻ തൂ​ണി​ന്‍റെ നാ​ല​ര മീ​റ്റ​റെ​ങ്കി​ലും താ​ഴ്ത്ത​ണം. പു​റം​ബ​ണ്ടി​ലെ മ​ണ്ണു​റ​പ്പി​ച്ചു നി​ർ​ത്താ​ൻ ജ​ല​നി​ര​പ്പി​നു മു​ക​ളി​ൽ. ഇ​ങ്ങ​നെ വ​രു​മ്പോ​ൾ മ​ണ്ണി​ന​ടി​യി​ലേ​ക്കു താ​ഴ്ത്തു​ന്ന​തി​ൽ കു​റ​വു വ​രു​ന്നു. അ​തു​മൂ​ലം കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​നും, സ്ലാ​ബി​നു​മി​ട​യി​ൽ വി​ട​വു​ണ്ടാ​കു​ന്നു. ഈ ​വി​ട​വി​ൽ കൂ​ടി പു​റം​ബ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച ചെ​ളി​യും മ​ണ്ണും കാ​യ​ലി​ലേ​ക്കു ഒ​ലി​ച്ചു പോ​കു​ക​യും പാ​ട​ത്തേ​ക്കു വെ​ള്ളം ഇ​ര​ച്ചു ക​യ​റി മ​ട​വീ​ഴ്ച​യ്ക്കു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. പ​ല കാ​യ​ലു​ക​ളി​ലെ​യും തൂ​ണു​ക​ൾ താ​ഴ്ന്നും ച​രി​ഞ്ഞു​മാ​ണ് ഇ​പ്പോ​ൾ നി​ൽ​ക്കു​ന്ന​ത്.
എ​ട്ടു കി​ലോ​മീ​റ്റ​റാ​ണ് ശ്രീ​മൂ​ലം കാ​യ​ൽ പു​റം​ബ​ണ്ടി​ന്‍റെ ആ​കെ ദൈ​ർ​ഘ്യം. ഇ​തി​ൽ വ​ട്ട​ക്കാ​യ​ലി​നോ​ടു ചേ​ർ​ന്നു​ള്ള ര​ണ്ട​ര ക​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് പ​യ​ൽ ആ​ൻ​ഡ് സ്ലാ​ബ് ഉ​പ​യോ​ഗി​ച്ച​ത്. ഒ​രു കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം പ​ഴ​യ ക​ല്ലു​കെ​ട്ടു പൊ​ളി​ച്ചു പു​തി​യ​തു നി​ർ​മി​ച്ചു. ഇ​പ്പോ​ഴും കു​ട്ട​നാ​ട്ടി​ലെ നി​ര​വ​ധി പാ​ട​ശേ​ഖ​ര​ങ്ങ​ൾ വ​ള​രെ ദു​ർ​ബ​ല​മാ​യ പു​റം​ബ​ണ്ടു​ക​ളോ​ടു കൂ​ടി​യ​വ​യാ​ണ്. ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കി​യാ​ൽ അ​ഴി​മ​തി ര​ഹി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.