കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്നു, എ​ങ്കി​ലും ആ​ശ​ങ്ക ഒ​ഴി​യു​ന്നി​ല്ല
Wednesday, October 20, 2021 10:19 PM IST
എ​ട​ത്വ: കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കും മ​ഴ​യും ശ​മി​ച്ച​തോ​ടെ കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പു താ​ഴ്ന്നുതു​ട​ങ്ങി. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ല്‍നി​ന്നും വെ​ള്ളം പൂ​ർ​ണ​മാ​യി ഇ​റ​ങ്ങി​യി​ല്ലെ​ങ്കി​ലും അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഒ​ര​ടി​യി​ലേ​റെ താ​ഴ്ന്നി​ട്ടു​ണ്ട്. അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ലെ വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ കെ​എ​സ്ആ​ര്‍​ടി​സി സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു. ഇ​ട​റോ​ഡു​ക​ളി​ല്‍ ഇ​പ്പോ​ഴും വെ​ള്ള ക്കെ​ട്ടു​ണ്ട്. മ​ഴ ഇ​നി​യും ശ​ക്തി​പ്രാ​പി​ക്കാ​തി​രു​ന്നാ​ല്‍ വൈ​കു​ന്നേ​ര​ത്തോ​ടെ ജ​ല​നി​ര​പ്പ് ന​ല്ല നി​ല​യി​ല്‍ താ​ഴാ​നാ​ണ് സാ​ധ്യ​ത.
തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ​യു​ടെ 39 ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യ​തും, ക​ട​ല്‍​ക്ഷോ​ഭം ഇ​ല്ലാ​ത്ത​തും കു​ട്ട​നാ​ട്ടി​ലെ ജ​ല​നി​ര​പ്പ് താ​ഴു​ന്ന​തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്നു ക്യാ​മ്പു​ക​ളി​ലും ബ​ന്ധു​വീ​ടു​ക​ളി​ലും ക​ഴി​യു​ന്ന​വ​ര്‍ തി​രി​കെ എ​ത്താ​നും സാ​ധ്യ​ത​യു​ണ്ട്. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പേ​മാ​രി മു​ന്ന​റി​യി​പ്പു നി​ല​നി​ല്‍​ക്കേ കു​ട്ട​നാ​ട്ടു​കാ​ര്‍​ക്ക് ആ​ശ​ങ്ക വി​ട്ടൊ​ഴി​യു​ന്നി​ല്ല.
നാ​ളെ മു​ത​ല്‍ മൂ​ന്നു ദി​വ​സ​ത്തേ​ക്കാ​ണ് അ​തി​ശ​ക്ത​മാ​യ മ​ഴ പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ദി​തീ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും, അ​പ​ക​ട മേ​ഖ​ല​ക​ളി​ല്‍ നി​ന്നും മാ​റ​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വെ​ള്ളം ഇ​റ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ദു​രി​ത ബാ​ധി​ത​ര്‍ തി​രി​കെ വീ​ടു​ക​ളി​ല്‍ എ​ത്താ​നാ​ണ് സാ​ധ്യ​ത.