റോ​ഡ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളെ എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു
Wednesday, October 20, 2021 10:24 PM IST
മാ​വേ​ലി​ക്ക​ര: റോ​ഡ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​നെ എം ​എ​സ് അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി 8.15 ന് ​കൊ​ച്ചാ​ലും​മൂ​ട് എ​സ്ബി​ഐ​ക്ക് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. കൊ​ച്ചാ​ലും​മൂ​ട് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ൽ ജ​ന​താ മെ​ഷീ​ൻ​സ് ക​മ്പ​നി​യി​ൽ ജോ​ലി​ക്കാ​ര​നാ​യ ഷി​നോ​ജ് ചാ​ക്കോ (38) എ​ന്ന​യാ​ൾ​ക്കാ​ണ് അ​പ​ക​ടം പ​റ്റി​യ​ത്. ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​നു പി​ന്നി​ൽ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു.
പ​മ്പി​ൽ നി​ന്നും പെ​ട്രോ​ൾ നി​റ​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഷി​നോ​ജ്. സം​ഭ​വം ന​ട​ന്നു മി​നി​റ്റു​ക​ൾ​ക്കകം എം​എ​ൽ​എ ഇ​തു​വ​ഴി വ​ന്ന​ു .മാ​വേ​ലി​ക്ക​ര​യി​ലെ ദു​രി​താ​ശ്വാ​വാ​സ ക്യാ​മ്പി​ലേ​ക്കു പോ​കും വ​ഴി ആ​ൾ​ക്കൂ​ട്ടം ക​ണ്ട് കാ​ർ നി​ർ​ത്തി​യി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മാ​ണെ​ന്ന​റി​ഞ്ഞ​ത്. ഷി​നോ​ജി​നെ ഉ​ട​ൻ കാ​റി​ൽ ക​യ​റ്റി മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

അ​നു​മോ​ദി​ച്ചു

മാ​വേ​ലി​ക്ക​ര: നി​യു​ക്ത ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി ക​ണ്ടി​യൂ​ർ നി​ല​മ​ന ഇ​ല്ല​ത്ത് എ​ൻ. പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി​യെ ആ​ർ​എ​സ്പി മാ​വേ​ലി​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ൻ. മ​ധു​സൂ​ദ​ന​ൻ ഉ​ണ്ണി​ത്താ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജ​ൻ കൊ​ട്ടാ​ര​ത്തി​ൽ, പി.​എ​ൻ.​വി. ജോ​ർ​ജ് വ​ർ​ഗീ​സ്, അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു