കാ​ർ മ​റി​ഞ്ഞു മൂ​ന്നു പേ​ർ​ക്കു പ​രി​ക്ക്
Friday, October 22, 2021 1:07 AM IST
അ​ന്പ​ല​പ്പു​ഴ: നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ മ​റി​ഞ്ഞു.​ മൂ​ന്നു പേ​ർ​ക്ക് നി​സാ​ര പ​രി​ക്ക്. ദേ​ശീ​യ​പാ​ത​യി​ൽ അ​ന്പ​ല​പ്പു​ഴ ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കി​ഴ​ക്കു ഭാ​ഗ​ത്തു നി​ന്നെ​ത്തി​യ കാ​ർ ദേ​ശീ​യ പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​പ്പോ​ൾ കാ​റി​ന്‍റെ​ ട​യ​ർ ഡി​വൈ​ഡ​റി​ൽ ത​ട്ടി നി​യ​ന്ത്ര​ണം തെ​റ്റി മ​റി​യു​ക​യാ​യി​രു​ന്നു.​ര​ണ്ട് മാ​സം മു​ൻ​പ് വാ​ങ്ങി​യ കാ​റാ​യി​രു​ന്നു ഇ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യപാ​ത​യി​ൽ ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.