ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം
Friday, October 22, 2021 1:08 AM IST
അ​ന്പ​ല​പ്പു​ഴ: ന​വം​ബ​ർ ഒ​ന്നി​ന് സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഗ​വ​ണ്‍​മെ​ന്‍റ് ജെബി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ശു​ചീ​ക​ര​ണം എ​ച്ച്. സലാം എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​ഡ്വ. ഷീ​ബാ രാ​കേ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.ജി. സൈ​റ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഗീ​താ ബാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം. ​ഷീ​ജ, സ​തി ര​മേ​ശ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, സ്കൂ​ൾ പി​ടി​എ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, ആ​രോ​ഗ്യവ​കു​പ്പ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.