ക​ര​നെ​ല്‍ക്കൃ​ഷി​യി​ല്‍ വി​ജ​യം കൊ​യ്ത് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍
Friday, October 22, 2021 10:33 PM IST
തു​റ​വൂ​ർ: സു​ഭി​ക്ഷകേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തു​റ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡി​ല്‍ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ പി​ന്തു​ണ​യോ​ടെ ന​ട​പ്പാ​ക്കി​യ ക​ര​നെ​ല്‍ കൃ​ഷി​യി​ല്‍ നൂ​റുമേ​നി വി​ള​വ്. 21 തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ള്‍ ചേ​ര്‍​ന്ന് ഒ​രേ​ക്ക​റോ​ളം ത​രി​ശു​ഭൂ​മി​യി​ലാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്.

കൃ​ഷി​ക്കാ​യി വൈ​റ്റി​ല എ​ട്ട് എ​ന്ന ഇ​ന​ത്തി​ല്‍​പെ​ട്ട നെ​ല്‍​വി​ത്ത് തു​റ​വൂ​ര്‍ കൃ​ഷി​ഭ​വ​ന്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കി. കൃ​ഷി​വ​കു​പ്പ് സാ​ങ്കേ​തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കി. മൂ​ന്നാം വാ​ര്‍​ഡ് ക​ള​രി​ക്ക​ല്‍ മേ​ഖ​ല​യി​ല്‍ ന​ട​ന്ന വി​ള​വെ​ടു​പ്പ് ദ​ലീ​മ ജോ​ജോ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​യു. അ​നീ​ഷ് മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.