ജെ​സി​ഐ "മൈ ​സ്കൂ​ൾ സേ​ഫ് സ്കൂ​ൾ' പ​ദ്ധ​തി ക​രു​മാ​ടി സെ​ന്‍റ് നി​ക്കോ​ളാ​സി​ൽ
Friday, October 22, 2021 10:33 PM IST
എ​ട​ത്വ. ജെ​സി​ഐ മൈ ​സ്കൂ​ൾ സേ​ഫ് സ്കൂ​ൾ പ​ദ്ധ​തി ക​രു​മാ​ടി സെ​ന്‍റ് നി​ക്കോ​ളാ​സ് എ​ൽ​പി സ്കൂ​ളി​ൽ. മൈ ​സ്കൂ​ൾ സേ​ഫ് സ്കൂ​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജെ​സി​ഐ, സ്കൂ​ളി​ൽ സം​ര​ക്ഷ​ണ വേ​ലി നി​ർ​മി​ക്കു​ന്ന​തി​നു സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്കും. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി നി​ർ​വ​ഹി​ക്കു​ന്ന​ത്.
വി​ദ്യാ​ല​യ​ത്തി​നു സ​മീ​പ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന ന​ദി പ​ഴ​യ ജ​ല​പാ​ത​യാ​യി​രു​ന്ന​തി​നാ​ൽ ആ​ഴം വ​ള​രെ കൂ​ടു​ത​ലു​ള്ള​തും അ​പ​ക​ടസാ​ധ്യ​ത ഏ​റെ​യു​ള്ള​തു​മാ​ണ്. ഈ ​ന​ദി​യു​ടെ സം​ര​ക്ഷ​ണ ഭി​ത്തി​ക്കു മു​ക​ളി​ൽ അ​ഞ്ച​ടി ഉ​യ​ര​ത്തി​ൽ 80 മീ​റ്റ​ർ നീ​ള​ത്തി​ൽ സം​ര​ക്ഷ​ണ വേ​ലി നി​ർ​മി​ക്കും. അ​ഞ്ച​ര പ​തി​റ്റാ​ണ്ടു പ​ഴ​ക്ക​മു​ള്ള ഈ ​വി​ദ്യാ​ല​യ​ത്തി​ൽ നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്നു​ണ്ട്. കോ​വി​ഡ​ന​ന്ത​രം സു​ര​ക്ഷി​ത വി​ദ്യാ​ല​യ​മൊ​രു​ക്കു​ന്ന​തി​ന് വി​ദ്യാ​ല​യ​ങ്ങ​ളെ സ​ഹാ​യി​ക്കൂ എ​ന്ന​താ​ണ് മൈ ​സ്കൂ​ൾ സേ​ഫ് സ്കൂ​ൾ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. നി​ർ​മാ​ണച്ചെ​ല​വി​ന്‍റെ ആ​ദ്യ​ഗ​ഡു പ്ര​സി​ഡ​ന്‍റ് ജെ​യി​ൻ തോ​മ​സ് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ചെ​ത്തി​ക്ക​ള​ത്തി​നു കൈ​മാ​റി.
പ്ര​ധാ​നാ​ധ്യാ​പി​ക ലി​സ​മ്മ ജോ​സ​ഫ്, സു​മ പീ​റ്റ​ർ, സി​ന്ധ്യ ക്ലാ​രി​സ് മാ​ത്യു, ജെ​സി​ഐസെ​ക്ര​ട്ട​റി മാ​ത്യൂ​സ് ദേ​വ​സ്യ, ബെ​ന്നി ജോ​സ്, ജി​നോ ജോ​സ്, ജി​നു വ​ർ​ഗീ​സ്, സോ​ജി ആ​ന്‍റ​ണി, ചെ​റി​യാ​ൻ തോ​മ​സ്, ടി​ന്‍റോ ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.