ഉ​ടു​മ്പി​ന്‍റെ 59 മു​ട്ട​ക​ള്‍ ക​ണ്ടെ​ത്തി
Friday, October 22, 2021 10:36 PM IST
ചേ​ർ​ത്ത​ല: ഉ​ടു​മ്പി​ന്‍റെ 59 ഓ​ളം മു​ട്ട​ക​ള്‍ ക​ണ്ടെ​ത്തി. എ​ക്സ്​റേ ജം​ഗ്ഷ​ന് സ​മീ​പം ഡോ.​സീ​ന​യു​ടെ വീ​ട്ടി​ൽ നി​ന്നും ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ പു​ര​യി​ട​ത്തി​ല്‍ ഉ​ടു​മ്പ് വ​ന്ന് മു​ട്ട​യി​ടു​ന്ന​തു ക​ണ്ട​പ്പോ​ള്‍ വീ​ട്ടു​കാ​ര്‍ വി​വ​രം വ​നം​വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വ​നം വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ്ര​ദേ​ശ​വാ​സി​യാ​യ എ​ഡ്വി​ൻ ജോ​ബ് സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും ഉ​ടു​മ്പ് മു​ട്ട​യി​ട്ട​തി​നു​ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു. ക​ണ്ടെ​ത്തി​യ മു​ട്ട ഇ​ന്ന് വ​നം വ​കു​പ്പി​ന് കെെ​മാ​റും.