സ്‌​കൂ​ള്‍ തു​റ​ക്ക​ല്‍; ആ​രോ​ഗ്യ വ​കു​പ്പ്ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി രംഗത്ത്
Friday, October 22, 2021 10:38 PM IST
ആ​ല​പ്പു​ഴ: ന​വം​ബ​ര്‍ ഒ​ന്നി​ന് സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​ത്തി​നു പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള പോ​സ്റ്റ​റു​ക​ളു​ടെ പ്ര​കാ​ശ​നം ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്സാ​ണ്ട​ര്‍ നി​ര്‍​വ​ഹി​ച്ചു.

ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും പോ​സ്റ്റ​റു​ക​ള്‍ പ​തി​ക്കു​ന്ന​തി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ളാ​ണ് പോ​സ്റ്റ​റു​ക​ളു​ടെ ഉ​ള്ള​ട​ക്കം. ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ല്‍ ഡി​എം​ഒ ഡോ. ​എ​ല്‍. അ​നി​ത​കു​മാ​രി, എ​ഇ​ഒ കെ. ​മ​ധു​സൂ​ദ​ന​ന്‍, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ പി.​എ​സ്. സു​ജ, ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍​മാ​രാ​യ എ​സ്.​വി. അ​രു​ണ്‍​ലാ​ല്‍, ഐ. ​ചി​ത്ര തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.