വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Monday, October 25, 2021 9:45 PM IST
ആ​ല​പ്പു​ഴ: കേ​ര​ള​ കോ​ൺ​ഗ്ര​സ് -എം ​സം​സ്കാ​ര​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പീ​രു​മേ​ട് മാ​ർ ബ​സേ​ലി​യോ​സ്, കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി, അ​ടൂ​ർ എ​സ്എ​ൻഐടി എ​ന്നീ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ലേ​സ്മെ​ന്‍റ് വെ​ബി​നാ​ർ ന​ട​ത്തി. പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ്പൂ​ർ ല​ക്ഷ്മി​പ​ഥ് യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ ഡോ. ​മി​ലി​ൻ​ഡ് തോ​മ​സ് ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി. അ​മ​ൽജ്യോ​തി ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് അ​റ​യ്ക്ക​പ​റ​മ്പി​ൽ, പീ​രു​മേ​ട് ബ​സേ​ലി​യോ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​ജി പ​യ്യ​മ്പ​ള്ളി, എ​സ്എ​ൻ ഐ​ടി വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കേ​ശ​വ് മോ​ഹ​ൻ, സം​സ്കാ​ര വേ​ദി സെ​ക്ര​ട്ട​റി അ​ഡ്വ. മ​നോ​ജ്‌ മാ​ത്യു, കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ൻ​സി ജോ​ർ​ജ്, പ്ര​ഫ. മ​രി​യ ജോ​സ​ഫ്, അ​ഡ്വ. പ്ര​ദീ​പ്‌ കൂ​ട്ടാ​ല എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കേ​ര​ളത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നാ​യി 300ൽപ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.