സ​ഹാ​യം ന​ല്‍​കും
Monday, October 25, 2021 9:48 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​ന കാ​ല​ത്ത് തൊ​ഴി​ല്‍ ന​ഷ്ട​മാ​യ​വ​ര്‍​ക്കു പു​തി​യ തൊ​ഴി​ല്‍ സം​രം​ഭം ആ​രം​ഭി​ക്കു​ന്ന​തി​ന് ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍​ഡ് ഒ​രു വി​ല്ലേ​ജി​ല്‍ ഒ​രു വ്യ​വ​സാ​യ സം​രം​ഭം എ​ന്ന പ​ദ്ധ​തി വ​ഴി സ​ഹാ​യം ന​ല്‍​കു​ന്നു. അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ​യു​ള്ള പ​ദ്ധ​തി​ക​ളി​ല്‍ വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ള്‍ ന​ട​ത്താ​ന്‍ താ​ത്പ​ര്യ​മു​ള്ള സ്വ​യംതൊ​ഴി​ല്‍ സം​രം​ഭ​ക​ര്‍​ക്കാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. വ്യ​ക്തി​ക​ള്‍​ക്കും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍​ക്കും സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ള്‍​ക്കും www.seg p.kkvib.org എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 0477-2252341.

മാ​സ്‌​കു​ക​ള്‍ വി​ത​ര​ണം ചെ​യ്തു

ആ​ല​പ്പു​ഴ: ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​സ്‌​കും സാ​നി​റ്റൈ​സ​റും ന​ല്‍​കി. വി​ത​ര​ണോ​ദ്ഘാ​ട​നം സെ​ന്‍റ് മേ​രി​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി ജോ​ളി നി​ര്‍​വ​ഹി​ച്ചു. ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ന്മ​ദ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ശ്രീ​കാ​ന്ത്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ൺ ജ​യ​ശ്രീ വേ​ണു​ഗോ​പാ​ല്‍, ജോ​യി​ന്‍റ് ബി​ഡി​ഒ. എ​സ്. മൃ​ദു​ല തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.