സ്കൂ​ൾ തു​റ​ക്കു​ന്നു; ടോയ്‌ലറ്റ് സൗകര്യമില്ലാതെ ഇല്ലാതെ നാലുചിറ ഹൈസ്കൂൾ
Monday, October 25, 2021 9:48 PM IST
അ​മ്പ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രാ​ഥ​മി​ക സൗ​ക​ര്യ​മൊ​രു​ക്കാ​ത്ത ഒ​രു സ​ർ​ക്കാ​ർ വി​ദ്യാ​ല​യം. അ​താ​ണ് തോ​ട്ട​പ്പ​ള്ളി നാ​ലു​ചി​റ ഗ​വ. ഹൈ​സ്കൂ​ൾ. ഇ​വി​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​മൊ​രു​ക്കാ​ത്ത​ത്. പ്രീ ​പ്രൈ​മ​റി മു​ത​ൽ ഹൈ​സ്കൂ​ൾ ത​ലം വ​രെ 640 വി​ദ്യാ​ർ​ഥി​ക​ളാ​ണ് നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം വി​ദ്യാ​ല​യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​ധ്യ​യ​ന​ത്തി​നെ​ത്തു​ന്ന​ത്. ഒ​ന്ന​ര വ​ർ​ഷ​ത്തി​ല​ധി​കം സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്നി​ട്ടും ഇ​വി​ടെ ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​മൊ​രു​ക്കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ല്ല.

അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ സ്കൂ​ളി​ലെ​ത്തു​ന്ന പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ്രാ​ഥ​മി​ക സൗ​ക​ര്യം നി​ർ​വ​ഹി​ക്കാ​ൻ എ​ങ്ങോ​ട്ടു പോ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്. സ്കൂ​ൾ തു​റ​ക്കു​മ്പോ​ൾ ഇ ​ടോ​യ്‌ലറ്റ് സം​വി​ധാ​നം സ്കൂ​ളി​ൽ ഒ​രു​ക്കു​മെ​ന്നാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രോ​ട് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സ്കൂ​ളി​ൽ ഇ-​ടോ​യ്‌​ല​റ്റ് സം​വി​ധാ​ന​മെ​ങ്കി​ലും ന​ട​പ്പാ​ക്കി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കു​ള്ള​ത്.